സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗം

8

ഷാര്‍ജ: യാബ് ലീഗല്‍ ഗ്രൂപ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു. യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിലുള്ള നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നത് കൂടാതെ, ജീവിതം പ്രതിസന്ധിയിലായ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സൗജന്യ നിയമ സേവനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത് പരിഗണിച്ചാണ് അദ്ദേഹത്തെ ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തത്.