‘ഷറഫ് ഫെസ്റ്റിവ് ധമാക്ക’യില്‍ നിസാന്‍ എക്‌സ്‌റ്റേറ, 101 സ്വര്‍ണ നാണയങ്ങള്‍, കാഷ് പ്രൈസുകള്‍

31

ദുബായ്: ഷറഫ് എക്‌സ്‌ചേഞ്ച് പ്രമോഷനായ ‘ഷറഫ് ഫെസ്റ്റിവ് ധമാക്ക’ മെഗാ നറുക്കെടുപ്പില്‍ നിസാന്‍ എക്‌സ്‌റ്റേറ കാറും 101 ജേതാക്കള്‍ക്ക് സ്വര്‍ണ നാണയങ്ങളും കാഷ് പ്രൈസുകളും. ദുബായ് സാമ്പത്തിക വികസന വകുപ്പ് പ്രതിനിധി ഫദലള്ള, ഷറഫ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് മെംബര്‍ അഹ്മദ് ബൂ അബ്ദുല്ല, സിഇഒ ഇമാദ് അല്‍ മാലിക്, സിബിഒ സൈനുദ്ദീന്‍ അംരാവതിവാല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 2022 ഏപ്രില്‍ 6ന് ആരംഭിച്ച് മെയ് 31ന് സമാപിച്ച സെയില്‍സ് പ്രമോഷന്റെ മെഗാ നറുക്കെടുപ്പായിരുന്നു നടന്നത്.
യുഎഇയിലെ മുന്‍നിര പണമിടപാട്-ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ദാതാക്കളിലൊന്നായ ഷറഫ് എക്‌സ്‌ചേഞ്ച് ഷറഫ് ഗ്രൂപ്പിന് കീഴില്‍ യുഎഇയിലെ 38 തന്ത്രപ്രധാന ഇടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
എക്‌സ്‌ചേഞ്ച് ഹൗസിന്റെ ഉപഭോക്തൃ കേന്ദ്രിത സമീപനമാണ് അവരുടെ നിലവിലുള്ള നെറ്റ്‌വര്‍ക് വിപുലീകരണത്തെ നയിക്കുന്നത്. അത് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് ലോകമെമ്പാടുമുള്ള പേയ്‌മെന്റുകള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. എക്‌സ്‌ചേഞ്ച് ഹൗസിന്റെ ഉപയോക്തൃ കേന്ദ്രിത സമീപനമാണ് അവരുടെ നിലവിലെ ശൃംഖലയുടെ വിപുലീകരണത്തെ നയിക്കുന്നത്. അതുവഴി, സൗകര്യപ്രദവും എളുപ്പത്തില്‍ ലഭ്യമാകുന്നതും കൂടാതെ, ലോകമ ുടനീളമുള്ള കസ്റ്റമര്‍മാര്‍ക്ക് സുഗമമായി പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുന്നു.
ശാഖകള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ എല്ലാ വ്യക്തിഗതവും കോര്‍പറേറ്റ് പണമടയ്ക്കല്‍, ഫോറെക്‌സ് ആവശ്യകതകള്‍, ഡബ്‌ള്യുപിഎസ് സാലറി പ്രോസസ്സിംഗ് എന്നിവയ്ക്കുമായി ‘വണ്‍ സ്‌റ്റോപ് ഷോപ്’ പരിഹാരം വാഗ്ദാനം ചെയ്യുന്നു.
ഷറഫ് എക്‌സ്‌ചേഞ്ച് തങ്ങളുടെ കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്ക് ഡബ്‌ള്യുപിഎസ്-നോണ്‍ ഡബ്‌ള്യുപിഎസ് സാലറികള്‍ പ്രോസസ്സ് ചെയ്യാന്‍ ഉസ്‌റതിപേ എന്ന സ്വന്തം പേറോള്‍ കാര്‍ഡും ഇഷ്യൂ ചെയ്യുന്നുണ്ട്. സവിശേഷ നേട്ടങ്ങളുള്ളതാണ് ഉസ്‌റതിപേ. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 800 8111ടോള്‍ ഫ്രീയില്‍ ബന്ധപ്പെടാം.
അതിശയകരമായ വിനിമയ നിരക്കുകള്‍ക്ക് പുറമെ ‘ഉസ്‌റതി’ എന്ന ലോയല്‍റ്റി റിവാര്‍ഡ്‌സ് പ്രോഗ്രാമിന്റെ പേരിലും ഷറഫ് എക്‌സ്‌ചേഞ്ച് പരക്കെ അറിയപ്പെടുന്നു. അറബി പദമായ ‘ഉസ്‌റതി’യുടെ അര്‍ത്ഥം ‘എന്റെ കുടുംബം’ എന്നാണ്. അടിയന്തര ഘട്ടങ്ങളില്‍ അംഗങ്ങള്‍ക്ക് (വ്യവസ്ഥകളും നിബന്ധനകളും പാലിച്ച്) യാത്രാ സൗകര്യം പ്രദാനം ചെയ്യുന്നതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: ംംം.വെമൃമളലഃരവമിഴല.രീാ