വിദ്യ കൊണ്ടേ സമൂഹ ശാക്തീകരണം സാധ്യമാവൂ. ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി

32
അബുദാബി ഹാദിയ സംഘടിപ്പിച്ച സോളിലോക്കി 2022 ഉല്‍ഘാടനം ചെയ്തു ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംസാരിക്കുന്നു

അബുദാബി: വിദ്യ കൊണ്ടേ സമൂഹ ശാക്തീകരണം സാധ്യമാകൂവെന്നും നാടിന്റെ നാനോന്‍മുഖ പുരോഗതിക്ക് അറിവിന്റെ പ്രസരണമാണ് ആവശ്യമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. ആസ്പയര്‍ 2030 ഭാഗമായി ഹാദിയ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക്
സെന്ററിൽ സംഘടിപ്പിച്ച സോളിലോഖി 2022 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വിജ്ഞാനം പ്രചരിപ്പിക്കുന്ന കാര്യത്തിലുള്ള അപചയമാണ് നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വിപത്തുകളുടെയും ഹേതു. അത് കൊണ്ടു തന്നെയാണ് ദാറുല്‍ ഹുദായും അതിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയയും നിരന്തരം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്തിവാദവും വിഘടനവാദവും മതനിരാസവും അര്‍ത്ഥ രഹിതമായ ചിന്താധാരകളാണ്. കേരളത്തിനകത്തും പുറത്തും വളരെ ശാസ്ത്രീയമായ വിദ്യാഭ്യാസ വിപ്ലവമാണ് ഇന്ന് ദാറുല്‍ ഹുദാ നടത്തി കൊണ്ടിരിക്കുന്നത്. അത് തിരിച്ചറിയുന്ന ഗള്‍ഫ് നാടുകളില്‍ നിന്നുള്‍പ്പെടെയുള്ള വലിയൊരു സമൂഹം ദാറുല്‍ ഹുദായുടെ ഈ വിദ്യാഭ്യാസ, ജാഗരണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വിദ്യാഭ്യാസം, അതിജീവനവും ശാക്തികരണവും എന്ന വിഷയത്തില്‍ ശറഫുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണവും സിംസാറുല്‍ ഹഖ് ഹുദവി ഉപസംഹാര ഭാഷണവും നടത്തി. കെ.പി കബീര്‍ ഹുദവി അധ്യക്ഷത വഹിച്ചു.
രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പരിപാടി സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ ഐന്‍ ഉദ്ഘാടനംചെയ്തു.
നീ നിന്നെ അറിയുക എന്ന സെഷനില്‍ അലി അസ്ഗര്‍ ഹുദവി ഷാര്‍ജ, സമ്പാദനം നിക്ഷേപം: ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ ഫൈസല്‍ നിയാസ് ഹുദവി ഖത്തര്‍, മതനിരാസം അഥവാ യുക്തിരാഹിത്യം എന്ന വിഷയത്തില്‍ അബ്ദുല്‍ സലാം ബാഖവി ദുബൈ, അബ്ദുല്‍ റശീദ് ഹുദവി ഏലംകുളം എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ സംരംഭമായ സി.പെ.റ്റിന്റെ അംഗീകാരത്തോടെ ഹാദിയ അക്കാദമിക്കു കീഴില്‍ സി.എസ്.ഇ നടത്തുന്ന ഹിമായ സി.ബി.സ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും ഹിമായ സി.സി.ഐ.പി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കലും നടത്തി.
ഈ അടുത്ത് നമ്മോട് വിട പറഞ്ഞ യു.എ.ഇ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫക്കായി പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി വിവിധ വീഡിയോ പ്രദര്‍ശനങ്ങളും സി.ബി.സ് രണ്ടാം ബാച്ച് തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും പുസ്തക പ്രകാശനവും, അബൂദാബി സുന്നി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം മദ്രസ അഡ്മിഷന്‍ ഉദ്ഘാടനവും നടത്തി.
ചടങ്ങില്‍ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, അബ്ദുല്ല നദ്വി, അബൂദാബി സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്‌സനി, ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി അബ്ദുല്‍ സലാം ഒഴൂര്‍, കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് കാളിയാടന്‍, എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അഡ്വ ശറഫുദീന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
ഹാഫിള് ശംസീര്‍ അലി ഹുദവി, കെ.പി അശ്‌റഫ് ഹുദവി, ഹാഫിള് മുഹമ്മദ് അലി ഹുദവി, അബ്ദുല്‍ മജീദ് ഹുദവി, അബ്ദുല്‍ ബാരി ഹുദവി, സയ്യിദ് റഫീഖുദ്ദീന്‍ തങ്ങള്‍ ഹുദവി, അബ്ദുല്‍ ലത്വീഫ് ഹുദവി, സൈദലവി ഹുദവി, അബ്ദുല്‍ റഹ്മാന്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുല്‍ നാസര്‍ ഹുദവി പയ്യനാട് സ്വാഗതവും സി.എം. സുഹൈല്‍ ഹുദവി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
കെ.പി അബ്ദുല്‍ വഹാബ് ഹുദവി, കെ. മജീദ് ഹുദവി, സൈദലവി ഹുദവി നെടുങ്ങോട്ടൂര്‍, സജ്ജാദ് ഹുദവി, സഹീര്‍ ഹുദവി കര്‍ണ്ണാടക, നജ്മുദ്ദീന്‍ ഹുദവി, മുര്‍ഷാദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.