‘തനിമ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

123

ദുബൈ: യുഎഇയിലെ തലക്കുളത്തൂര്‍ നിവാസികളുടെ കൂട്ടായ്മയായ ‘തനിമ’  വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് രതീഷ് ശങ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലിനീഷ് കല്ലാങ്കണ്ടി സ്വാഗതം പറഞ്ഞു. മൂന്നര വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മന്‍സൂര്‍ കേളോത്തും, വരവ്-ചെലവ് കണക്ക് ട്രഷറര്‍ എം.എ സബാഹും അവതരിപ്പിച്ചു.

എം.പി ഹാഷിം (പ്രസി.)
ലിനീഷ് കല്ലാങ്കണ്ടി (സെക്ര.)
അബ്ദുല്‍ വഹാബ് അന്നശ്ശേരി (ട്രഷ.)

പുതിയ ഭാരവാഹികളെയും 22 അംഗ എക്‌സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു. എം.പി ഹാഷിം (പ്രസി.), ലിനീഷ് കല്ലാങ്കണ്ടി (സെക്ര.), അബ്ദുല്‍ വഹാബ് അന്നശ്ശേരി (ട്രഷ.), കെ.പി മുഹമ്മദ്,  അസ്‌ലം പുറക്കാട്ടിരി (വൈ.പ്രസി.), സല്‍മാന്‍ ഫാരിസ് അണ്ടിക്കോട് (ജോ.സെക്ര.) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഹാഷിം, ലിനീഷ്, എക്‌സിക്യൂട്ടീവ് മെംബര്‍ മുഖ്താര്‍ പുറക്കാട്ടിരി പ്രസംഗിച്ചു. അബ്ദുല്‍ വഹാബ് അന്നശ്ശേരിയില്‍ നിന്ന് സ്വീകരിച്ച് മുതിര്‍ന്ന അംഗം മലമ്മല്‍ അയ്യൂബ് വരിസംഖ്യാ സമാഹരണത്തിന് തുടക്കം കുറിച്ചു. അബ്ദുല്‍ വഹാബ് നന്ദി പറഞ്ഞു.