യൂത്ത് ക്രിക്കറ്റ് ലീഗ് സീസണ്‍-8 സംഘടിപ്പിച്ചു

11

ഷാര്‍ജ: വൈസിഎല്‍ സീസണ്‍-8ന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും വനിതാ വിഭാഗം നേതൃത്വത്തില്‍ പായസ മത്സരവും മുവൈലആസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. സേവനം ബ്‌ളാസ്റ്റേഴ്‌സ്, സേവനം സ്റ്റാര്‍സ് എന്നീ ടീമുകള്‍ തമ്മില്‍ നടന്ന ഫൈനലില്‍ സേവനം ബ്‌ളാസ്റ്റേഴ്‌സ് ചാമ്പ്യന്‍മാരായി. ക്രിക്കറ്റ് ഫൈനലിനോടനുബന്ധിച്ച് ഷാര്‍ജ യൂണിയന്‍ വനിതാ സംഘം നേതൃത്വത്തില്‍ നടന്ന പായസ മത്സരം സീസണ്‍-3ല്‍ അറുപത്തി അഞ്ചോളം വൈവിധ്യമാര്‍ന്ന പായസക്കൂട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്നു.
ചടങ്ങില്‍ യാബ് ലീഗല്‍ സര്‍വീസ് സിഇഒയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി, എസ്എന്‍ഡിപി യോഗം സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജെ.ആര്‍.സി ബാബു, എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ് ഉദയന്‍ മഹേശന്‍, സെക്രട്ടറി ഷൈന്‍.കെ ദാസ്, ഡയറക്ടര്‍ ബോര്‍ഡംഗം വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
വൈസിഎല്‍ സീസണ്‍ 7ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാര്‍ജ യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്‍, സെക്രട്ടറി രാജാറാം മോഹന്‍, വൈസിഎല്‍ ജനറല്‍ കണ്‍വീനര്‍ ബിജു ചന്ദ്രന്‍, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രതിനിധി സുധീഷ് സുഗതന്‍, കൗണ്‍സില്‍ അംഗങ്ങളായ അഭിനന്ദ്, ഹരീഷ്, സുബീഷ്, മനോജ്, പ്രശോഭ്, രാജേഷ് നേതൃത്വം നല്‍കി.
പായസ മത്സരം സീസണ്‍-3ന് ഷാര്‍ജ യൂണിയന്‍ വനിതാ വിഭാഗം പ്രസിഡന്റ് സ്മിതാ അജയ്, വൈസ് പ്രസിഡന്റ് രാജി ജിജോ, സെക്രട്ടറി രാജിനി സുജിത് നേതൃത്വം നല്‍കി.