‘ഒപ്പം’, ‘യാ ഇമാറാത്’ ഗ്രന്ഥ സമർപ്പണം

അജ്‌മാൻ: ചിരന്തന സാംസ്‌കാരിക വേദി പുറത്തിറക്കിയ ‘ഒപ്പം’, ‘യാ ഇമാറാത്’ എന്നീ ഗ്രന്ഥങ്ങൾ സാദിഖ് ബാലുശ്ശേരിയിൽ നിന്നും ക്രോംവെൽ അക്കാഡമിക് കോർഡിനേറ്റർ സക്കിയ ഹുസൈർ, ഇന്റർ നാഷണൽ എംബിഎ കോ ഓർഡിനേറ്റർ ഡോ. നിത്യ എന്നിവർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

ചടങ്ങിൽ ക്രോംവെൽ മാനേജർ മുഹമ്മദ്‌ അംറാസ്, അസോസിയേറ്റ് പ്രൊഫസർ ഫാത്തിമ രംഗ് വാല, രാഖില, ബർഷാദ് മെച്ചേരി, ശ്രീരാജ് കാരപറമ്പ് എന്നിവർ സന്നിഹിതരായിരുന്നു.