പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും
ദുബായ്: കെഎംസിസി ഈദ് മെഗാ ഇവന്റ് ‘ഇഷ്‌ഖേ ഇമാറാത്ത്’ ഈ മാസം 12നു അൽ നാസർ ലിഷർ ലാൻഡിൽ വൈകീട് 7 മണി മുതൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.
യു.എ.ഇ അതിന്റെ അമ്പതാം വാർഷികത്തിലൂടെ കടന്നു പോകുന്നതിന്റെ പാശ്ചാതലത്തിൽ ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച അമ്പതിന പരിപാടികളുടെ ഭാഗമായി കൂടിയാണ് കലാ-സാഹിത്യ വിഭാഗമായ സർഗധാരയുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത്.
രണ്ടു വര്ഷത്തിലേറെ കോവിഡ് മഹാമാരിയുടെ ദുരന്ത മുഖത്ത് നിന്നും ആശ്വാസ തീരത്തേക്കുള്ള പ്രവാസ ജീവിതത്തിനിടയിൽ അവർക്കു ഈ പെരുന്നാൾ കൂടുതൽ സന്തോഷപൂർവം ആഘോഷിക്കാനുള്ള അവസരം ഒരുക്കുകയാണ് ഈ സന്ദർഭത്തിൽ ദുബായ് കെ എം സി സി ലക്ഷ്യമിടുന്നത്. സാഹിത്യ അവാർഡ് സമർപ്പണ , സാംസ്‌കാരിക സമ്മേളനം, സർഗധാര കലാകാരന്മാരുടെ കലാപരിപാടികൾ, പ്രശസ്ത ഗായകരുടെ ഗാന വിരുന്ന്, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും.
പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് ദുബായ് കെ.എം.സി.സിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. ഒപ്പം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും.
അര നൂറ്റാണ്ടിലേറെക്കാലം കഥാപ്രസംഗ രംഗത്ത് ശോഭിച്ച് വിശ്രമ ജീവിതം നയിക്കുന്ന റംലാബീഗത്തെ കോഴിക്കോട്ട് ആദരിക്കാനുള്ള പ്രഖ്യാപനവും ഈ പരിപാടിയുടെ ഭാഗമായി നടത്തും.
മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭാധനായ അഷ്റഫ് പയ്യന്നുരിനെയും ചടങ്ങിൽ ആദരിക്കും. പ്രമുഖ ഗായകരായ അൻവർ സാദത്ത്, യുംന അജിൻ , സജ്‌ല സലീം, ആദിൽ അത്തു, ബെൻസീറ, സാദിഖ് പന്തല്ലൂർ, യൂസുഫ് കാരക്കാട്, ഷംസാദ് പട്ടുറുമാൽ തുടങ്ങിയവർ നയിക്കുന്ന ഇശൽ സന്ധ്യാ സദസ്സ് ഇശ്‌ഖേ ഇമാറാത്തിനെ ശ്രദ്ധേയമാക്കും. സർഗധാര ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങളുടെ പ്രഖ്യാപനവും ഈ പരിപാടിയിൽ ഉണ്ടാകും.
സർഗധാര മുൻകയ്യെടുത്ത് നടത്തുന്ന പ്രഥമ പ്രധാന ഇവന്റ് കൂടിയാണിത് യെന്നത്പ്രത്യേകം ശ്രദ്ധേയമാണ്. ദുബൈ കെ എം സി സി മൈ ഹെൽത്ത് ആരോഗ്യ ഇൻഷൂറൻ പദ്ധതി ഒമ്പതാം വർഷത്തിലേക്ക് ചുരുങ്ങിയ ചിലവിൽ വിപുലമായ പദ്ധതികളോടെ ആരംഭിച്ചതാ യും നേതാക്കൾ പറഞ്ഞു.
ഇബ്രാഹീം എളേറ്റിൽ, ചെയർമാൻ മുസ്തഫ തിരൂർ, ജനറൽ കൺവീനർ തമീം ഇ.സി.എച്, ദുബായ് കെഎംസിസി മീഡിയ ചെയർമാൻ
ഒ.കെ ഇബ്രാഹിം, സർഗധാര ചെയർമാൻ
അശ്റഫ് കൊടുങ്ങല്ലൂർ, കൺവീനർ നജീബ് തച്ചംപോയിൽ എന്നിവർവാർത്താ സമ്മേളനത്തിൽ അറിയിച്ചു, ഭാരവാഹികളായ മുസ്തഫ വേങ്ങര, റഈസ് തലശേരി എന്നിവരും പങ്കെടുത്തു.