ദുബായ്: വൈവിധ്യമാര്‍ന്ന ക്രിപ്റ്റോ നിക്ഷേപ ഉല്പന്ന പ്ലാറ്റ്ഫോമായ കോയിന് ബാസ്കറ്റ്, യുഎഇ നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് പോലെ ക്രിപ്റ്റോ നിക്ഷേപം ലളിതമാക്കുന്ന രാജ്യത്തിന്റെ പ്രഥമ ക്രിപ്റ്റോ ബാസ്കറ്റ് നിക്ഷേപ ആപ്പ് ഈ വര്‍ഷം മെയ് മാസത്തില്‍ സമാപിച്ച $2 മില്യണ്‍ ഡോളര്‍ പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ട് അവതരിപ്പിക്കുന്നു.
ഈ നീക്കം അവരെ ക്രിപ്റ്റോ അസറ്റുകളില്‍ നിക്ഷേപിക്കുന്ന വൈവിധ്യമാര്‍ന്ന ബാസ്കറ്റിന്റെ ലോകത്തേക്ക് പരിചയപ്പെടുത്തുന്നതിന് പുറമെ, ഏറ്റവും മൗലികമായ വിശകലനവും കോയിന് ബാസ്കറ്റ്
അവര്‍ക്ക് നല്കുന്നു.
പോളിഗണ് സ്ഥാപകന്‍ സന്ദീപ് നെയില്വാളിനെ പോലുള്ള ക്രിപ്റ്റോ സംരംഭകരായ എയ്ഞ്ചലിസ്റ്റ് ക്വാണ്ട് ഫണ്ട്, സ്റ്റോങ്ക്സ് ഫണ്ട്; റിപ്പ്ള്‍, ബിനാന്‍സ് സിറ്റി ബാങ്ക്, ഗൂഗ്ള്‍, അക്സഞ്ചര്, നൊമൂറ തുടങ്ങിയ നിരവധി ഗ്ലോബല്‍ സിഎക്സ്ഒകള്‍ ഉള്‍പ്പെടുന്ന മാര്‍ക്വീ നിക്ഷേപകരുടെ പിന്തുണയോടെയാണ് സിംഗപ്പൂര്‍ ആസ്ഥാനമായ ക്രിപ്റ്റോ സ്റ്റാര്‍ട്ടപ് നിര്‍മിക്കുന്നത്. ആഗോള ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായുള്ള പങ്കാളിത്തം
രൂപപ്പെടുത്തുന്നതിലൂടെ വെബ്3 ലോകത്ത് തരംഗമായിരിക്കുകയാണിത്.
ആഗോള ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായുള്ള കോയിന് ബാസ്കറ്റിന്റെ സഹകരണം ക്രിപ്റ്റോ ആസ്തികളില്‍ ലോകം നിക്ഷേപിക്കുന്ന രീതിയെ എങ്ങനെ പരിവര്‍ത്തനം ചെയ്യുമെന്ന് സഹ സ്ഥാപകനും സിഇഒയുമായ ഖലീലുല്ല ബെയ്ഗ് വിശദീകരിച്ചു: ”യുഎഇ ഞങ്ങള്‍ക്ക് വളര്‍ന്നു വരുന്ന വിപണിയാണ്. വിവിധ ബാസ്കറ്റ് ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പുരോഗമന വീക്ഷണമുള്ള ഒരു ഭരണ നേതൃത്വത്തിന് കീഴില്‍ ഗവണ്മെന്റിന്റെ സജീവവും പ്രോത്സാഹജനകവുമായ നിയന്ത്രണങ്ങളോടെ ഒരു ആഗോള ക്രിപ്റ്റോ ഹബ്ബായി യുഎഇ അതിവേഗം വളരുന്നു’- അദ്ദേഹം പറഞ്ഞു.
ക്രിപ്റ്റോ അസറ്റുകളില്‍ നിക്ഷേപം നടത്തുന്നത് ആകര്‍ഷകവും ആവേശം നിറയ്ക്കുന്നതുമാണ്. നിക്ഷേപത്തിന്റെ മനം കവരുന്ന വരുമാനവും മിക്ക ക്രിപ്റ്റോ അസറ്റുകളും പ്രദര്‍ശിപ്പിക്കുന്ന ഔത്സുക്യവും കോയിന് ബാസ്കറ്റില്‍ നന്നായി ഗവേഷണം ചെയ്തതും ക്യൂറേറ്റ് ചെയ്തതുമായ ഇടങ്ങളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതിഫലം നല്‍കുന്നതാണ്. ഈ കുതിച്ചുയരുന്ന അസറ്റ് ക്ലാസില്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്ന ദശലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് പ്രശ്നരഹിതമായ ഓപ്ഷന് ഇപ്രകാരം വാഗ്ദാനം ചെയ്യാനാകുന്നുവെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിപ്റ്റോ ടോക്കണുകളും നോണ്‍-ഫംഗബിള്‍ ടോക്കണുകളും (എന്‍എഫ്ടി) പോലുള്ള ക്രിപ്റ്റോ ആസ്തികളെ കുറിച്ച് മനസ്സിലാക്കുന്നതിലും അതില്‍
നിക്ഷേപിക്കുന്നതിലും ക്രിപ്റ്റോ നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൂണ്‍ ബാസ്കറ്റ്, ജി.ഒ.എ.ടി ബാസ്കറ്റ്, എന്‍എഫ്ടി & ഗെയിമിംഗ് ബാസ്കറ്റ്, ഇന്റര്‍നെറ്റ് സെന്സേഷന് ബാസ്കറ്റ് തുടങ്ങിയ നിലവില്‍ നടപ്പാക്കി വരുന്ന അനേകം തീമാറ്റിക്, സെക്ടര്‍ അധിഷ്ഠിത ക്രിപ്റ്റോ ബാസ്കറ്റുകള് വാഗ്ദാനം ചെയ്തുകൊണ്ട് കോയിന് ബാസ്കറ്റ് മുഴുവന്‍ പ്രക്രിയയും ലളിതമാക്കുന്നു.
0% ഇടപാട് ഫീസോടെ 500 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന പ്രാരംഭ നിക്ഷേപങ്ങള്‍ മുന്നോട്ടുവെക്കുന്ന കോയിന് ബാസ്കറ്റ്, നിക്ഷേപകര്‍ ഏതെങ്കിലും രഹസ്യ എപിഐ
കീകള്‍ നല്‍കാനോ പ്രത്യേക കെവൈസി പ്രക്രിയയ്ക്ക് വിധേയമാവാനോ ആവശ്യപ്പെടുന്നില്ല. കാരണം, കെവൈസി ആവര്‍ത്തിക്കുകയോ അപകടകരമായ രഹസ്യ എപിഐ കീ സമീപനം സ്വീകരിക്കുകയോ അവരുടെ ഫണ്ടുകളുടെയും ക്രിപ്റ്റോ അസറ്റുകളുടെയും നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്യാതെ തന്നെ നിലവിലുള്ള ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ എക്സ്ചേഞ്ച് അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ ഒരു പ്ലാറ്റ്ഫോം അനുവദിക്കുന്നു. കൂടാതെ, ഉപയോക്താക്കള്‍ക്ക് കോയിന് ബാസ്കറ്റിന്റെ ഓര്‍ഡര്‍ സൗകര്യം ഉപയോഗിച്ച് ഒരേസമയം ഒന്നിലധികം ക്രിപ്റ്റോ ടോക്കണുകളില്‍ വ്യാപാരം നടത്താന്‍ സാധിക്കുകയും ചെയ്യും. അതേസമയം, അതിന്റെ അതുല്യമായ ഹെല്‍ത്ത് ചെക്ക് എഞ്ചിന് റെഡ്ള് ഫ്ലാഗുകള്ക്കും ലാഭകരമായ നിക്ഷേപ അവസരങ്ങള്‍ക്കുമായി ക്രിപ്റ്റോ ഡാറ്റ സ്കോര്‍ ചെയ്യുന്നു. അവര്‍ക്ക് ഉടനടി നടപടിയെടുക്കാനും അതിനനുസരിച്ച് അവരുടെ പോര്‍ട്ട്ഫോളിയോകള്‍ പുനഃസന്തുലിതമാക്കാനും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്നും ബെയ്ഗ് പറഞ്ഞു.
കോയിന് ബാസ്കറ്റ് ലോകത്തെ മുന്‍നിര ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലുടനീളമുള്ള 300 ദശലക്ഷത്തിലധികം ക്രിപ്റ്റോ ഉപയോക്താക്കള്‍ക്ക് സേവനം നല്കുന്നു. കൂടാതെ, വൈവിധ്യമാര്‍ന്ന ക്രിപ്റ്റോ പോര്‍ട്ട്ഫോളിയോ ഓഫര്‍ നിര്‍മ്മിക്കാന്‍ അവരെ സഹായിക്കുന്ന തങ്ങളുടെ സുരക്ഷിതവും സൗകര്യപ്രദവും ഉപയോക്തൃ-സൗഹൃദപരവുമായ നിക്ഷേപ ഇന്റര്‍ഫേസ് ഉപയോഗിച്ച് അവരെ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യും. മുന്‍നിര ക്രിപ്റ്റോ കറന്സികള്ക്കപ്പുറമുള്ള ഒരു വിശാലമായ
വിപണി ദൃശ്യത സൗകര്യപ്പെടുത്തുന്നു. വികേന്ദ്രീകൃത ധനകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവ ഉള്‍പ്പെടെ കൂടുതല്‍ ബാസ്കറ്റുകള് പ്രവര്‍ത്തന ക്ഷമമായതിനാല്‍, കോയിന് ബാസ്കറ്റ് ഉടന്‍ തന്നെ മ്യൂച്വല്‍ ഫണ്ട്/ഇടിഎഫ് ക്രിപ്റ്റോ ആസ്തി നിക്ഷേപത്തിന്റെ പര്യായമായി മാറും.
ക്രിപ്റ്റോ, ബ്ലോക്ക് ചെയിന്‍ സ്വീകാര്യതയ്ക്കും നവീകരണത്തിനുമുള്ള ലോകമെമ്പാടുമുള്ള കേന്ദ്രമായി യുഎഇ ഉയര്‍ന്നു വരുന്നതിനാല്‍ ഈ മുന്നേറ്റത്തിന് വലിയ പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വെര്‍ച്വല്‍ അസറ്റ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ വ്യാപകമായ ശ്രമങ്ങളുണ്ട്. ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശന നീക്കങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നത് മറക്കുന്നില്ല.
എന്നാല്‍, യുഎഇയുടെ സൗഹൃദ സമീപനത്താല്‍ ബിനാന്‍സ് പോലുള്ള എക്സ്ചേഞ്ചുകള്‍ യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കാരണം, രാജ്യം ഒരു ആഗോള ക്രിപ്റ്റോ ഹബ്ബായി മാറാന്‍ തുടങ്ങുന്നു. ഒരൊറ്റ ഡാഷ് ബോര്‍ഡില്‍ ഒരാളുടെ പോര്‍ട്ട്ഫോളിയോ പരിധിയില്ലാതെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉപയോഗിച്ച്, കോയിന് ബാസ്കറ്റിന്റെ എഞ്ചിന് സങ്കീര്‍ണ്ണമായ ക്രിപ്റ്റോ ഡാറ്റ സമാഹരിക്കുകയും നിലവിലെ മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, മുന്‍കാല പ്രകടനങ്ങള്‍, മൂല്യനിര്‍ണ്ണയം എന്നിവ വിശകലനം ചെയ്യുകയും നിക്ഷേപകരുടെ മുന്‍ഗണനകള്‍ക്ക് അനുസൃതമായി വൈവിധ്യമാര്‍ന്ന ക്രിപ്റ്റോ ബാസ്ക്കറ്റുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ന് വിവിധ ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ 10,000-ലധികം ക്രിപ്റ്റോ അസറ്റുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍, ക്രിപ്റ്റോ അസറ്റുകളുടെ കാര്യത്തില്‍ ഏറ്റവും മികച്ച നിക്ഷേപ തീരുമാനത്തില്‍ എത്തിച്ചേരുന്നതിന് നിക്ഷേപകരെ സഹായിക്കുന്നതിന് കോയിന് ബാസ്കറ്റ് നേതൃത്വം നല്കുന്നു.