ദുബൈ കെഎംസിസി കൊല്ലം  ജില്ലാ  കമ്മിറ്റിയുടെ ആബുംലൻസ് സമർപ്പണം സെപ്തംബർ1ന്

201
ദുബൈ: ദുബൈ കെഎംസിസികൊല്ലം  ജില്ലാ  കമ്മിറ്റി സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥം പത്തനാപുരം താലുക്ക്  മുസ്‌ലിം ജമാഅത്ത് ഫെഡറേഷനു നൽകുന്ന ആംബുലൻസിന്റെ താക്കോൽ ദാനവും ഫ്ലാഗ് ഓഫും ഇൻഡ്യ ൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെപ്തംബർ ഒന്നിന്‌ കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയ്ക്ക് നൽകി നിർവഹിക്കും. വ്യാഴാഴ്ച കൊല്ലം ബീച്ച് റോട്ടറി ഹാളിലാണ് പരിപാടി. പ്രസ്തുത ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം , കൊല്ലം ജില്ലാ പ്രസിഡൻ്റ് എം.അൻസാറുദീൻ, ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ പ്രസിഡൻ്റ് ഷെഹീർ.എം പത്തനാപുരം, ലീഗ് ദേശീയ-സംസ്ഥാന- ജില്ലാ നേതാക്കൾ, ദുബൈ കെ.എം.സി.സി കൊല്ലം ജില്ലാ നേതാക്കൾ, ജമാഅത്ത് ഫെഡറേഷൻ ഭാരവാഹികൾ  പങ്കെടുക്കും.
ദുബൈ കെ.എം.സി.സി  സെക്രട്ടറി നിസാമുദ്ദീൻ കൊല്ലം, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ്, ട്രഷറർ സിയാദ് , ജില്ലാ ഭാരവാഹികളായ അൻസാരി കടയ്ക്കൽ, സലീം പുന്നല, അലി ഹസൻ നജീബ്, ഷാജഹാൻ ഓയൂർ, ഇസ്ഹാഖ് കേരളപുരം, ഹസീം മുഹമ്മദ്‌, ഹാഷിക്ക്, നൗഷാദ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
കേരളത്തിലും യുഎഇയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കൊല്ലം ജില്ലാ കമ്മിറ്റി ഇതാദ്യമായാണ് ഒരു ആംബുലൻസ്  27 മഹല്ലു കൾ അടങ്ങുന്ന പത്തനാപുരം താലൂക്ക്  മുസ്ലീം ജമാഅത്ത് ഫെഡറേഷനു നൽക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലം ജില്ലയിലെ മുഴുവൻ പ്രവർത്തകരും ഈ ചടങ്ങിന് എത്തി ച്ചേരണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു,