ലുലു ഫ്രഷ് മാര്‍ക്കറ്റ് അബുദാബി അല്‍ റാഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു

19

അബുദാബി: ലുലു ഗ്രൂപ്പിന്റെ എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. അബുദാബി അല്‍ റാഹ ബീച്ചിലെ ഒലീവ് ടവറിലാണ് ഗ്രൂപ്പിന്റെ പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.
അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ ഡോ. അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ  യൂസഫലിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അബുദാബി നഗരത്തിന്റെ പ്രാന്തപ്രദേശമായ അല്‍ റാഹ ബീച്ച് ബുലവാര്‍ഡിലാണ് എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.
20,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഉല്‍പന്നങ്ങള്‍, പഴം-പച്ചക്കറികള്‍, ബേക്കറി ഉള്‍പ്പെടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, സിഒഒ സലീം വി.ഐ, ലുലു അബുദാബി ഡയറക്ടര്‍, അബൂബക്കര്‍ എന്നിവരും സന്നിഹിതരായിരുന്നു.