പ്രോപേപര്‍ സെപ്തം. 20, 21; കടലാസ് വ്യവസായം 5% സിഎജിആര്‍ല്‍ വളര്‍ച്ചാ കുതിപ്പില്‍

6

5 വര്‍ഷത്തിനുള്ളില്‍ യുഎഇയിലെ പാക്കേജിംഗ് വ്യവസായത്തില്‍ 20 ബില്യണ്‍ ദിര്‍ഹം  വളര്‍ച്ചാ പ്രതീക്ഷ. സുസ്ഥിരതയും ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്‌ളാസ്റ്റിക്കിന്റെ നിരോധനവും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും

ദുബായ്: ഇകൊമേഴ്‌സ് വ്യാപനവും പാക്കേജിംഗില്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേഖലയിലുടനീളമുള്ള ഗണ്യമായ ഡിമാന്‍ഡും മൂലം കടലാസ് വ്യവസായം വളര്‍ച്ചാ തരംഗം സൃഷ്ടിക്കുന്നുവെന്നും ഇത് ഏകദേശം 270 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള വിപണിയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും സെപ്തംബര്‍ 20 മുതല്‍ 22 വരെ ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഫെസ്റ്റിവല്‍ അരീനയില്‍ നടക്കുന്ന പ്രോപേപര്‍ ദുബായ് 2022 എന്ന നിച്ച് എക്‌സ്‌പോ സംഘാടകരായ വെരിഫെയര്‍ പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ പാക്കേജിംഗ് വിപണിയും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 21 ബില്യണ്‍ ദിര്‍ഹം കണക്കാക്കിയുള്ള ഗണ്യമായ വളര്‍ച്ചക്ക് തയാറാണെന്ന് മൊര്‍ഡോര്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ചുള്ള വെരിഫെയര്‍ വ്യക്തമാക്കി.
”ഏഷ്യാ-പസഫിക് രാജ്യങ്ങളിലെ കടലാസ് വ്യവസായത്തിന്റെ വളര്‍ച്ചാ പശ്ചാത്തലത്തിലാണ് കോറഗേറ്റഡ് പേപ്പര്‍ ബോര്‍ഡ് പാക്കേജിംഗ്, ടിഷ്യൂകള്‍ മുതലായ പ്രധാന ഘടകങ്ങളടങ്ങിയ പ്രോപേപര്‍ 2022 പ്രത്യേകിച്ചും, കോവിഡിന് ശേഷമുള്ള സാഹചര്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നത് ഇതഭിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ ഇകൊമേഴ്‌സ് ചാനലുകളിലേക്ക് വമ്പിച്ച ആവേശത്തോടെ എത്തുന്നതോടെ ഭക്ഷണ, മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ശുചിത്വ രംഗങ്ങളിലെ ഉല്‍പന്നങ്ങള്‍ തുടങ്ങിയ അന്തിമ ഉപയോക്തൃ ലംബങ്ങളിലുടനീളം കോറഗേറ്റഡ് പാക്കേജിംഗിന്റെ ആവശ്യം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്” -പ്രോപേപര്‍ ദുബായ് വ്യാപാര മേളയുടെ സംഘാടകരായ വെരിഫെയര്‍ ഡയറക്ടര്‍ ജീന്‍ ജോഷ്വ പറഞ്ഞു.

ഇന്ത്യന്‍ പങ്കാളിത്തം
ഇന്ത്യന്‍ കയറ്റുമതിക്കാരുടെ പരമോന്നത സ്ഥാപനമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) ആഭിമുഖ്യത്തില്‍ എക്‌സ്‌പോ 2020 ദുബായ് പങ്കാളിത്തത്തിന് ശേഷമുള്ള 54 കമ്പനികളുള്‍ക്കൊള്ളുന്ന ഏറ്റവും വലിയ സംഘം സൂപര്‍ സോഴ്‌സിംഗ് ദുബായുടെ ബാനറില്‍ വിവിധ വിഭാഗങ്ങളിലെ ഉല്‍പന്നങ്ങളടങ്ങിയ ഇന്ത്യാ പവലിയനാണ് സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ജിസിസി രാജ്യങ്ങളിലേക്കും, പൊതുവെ മെനാ മേഖലയിലേക്കും ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനാണ് ഇതു വഴി ഉദ്ദേശിക്കുന്നത്.

യുഎഇ പേപര്‍ ബോര്‍ഡ് വിപണിയിലെ വളര്‍ച്ച
86 ശതമാനത്തിലധികം ഉയര്‍ന്ന നഗരവത്കരണ വളര്‍ച്ചയും യുഎഇയില്‍ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിക്കുന്നതും പാക്കേജ് ചെയ്ത ഉല്‍പന്നങ്ങളുടെ ആവശ്യം കൂട്ടുന്നു. ഇത് കൂടുതല്‍ പേപ്പര്‍ പാക്കേജിംഗ് സൊല്യൂഷനുകള്‍ക്ക് വഴിയൊരുക്കുന്നു.
”കോവിഡില്‍ നിന്നുള്ള പേപര്‍ പാക്കേജിംഗ് ഡിമാന്‍ഡിലെ പെട്ടെന്നുള്ള വളര്‍ച്ച ആരോഗ്യ, ശുചിത്വ ബോധമുള്ള ഉപയോക്താക്കളെ  വിശേഷിച്ചും, ഭക്ഷണ-പാനീയ മേഖലയില്‍ ആകര്‍ഷിച്ച പ്രവണത ഇന്നും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കടലാസ് അധിഷ്ഠിത പരിസ്ഥിതി സൗഹൃദ സുസ്ഥിര പാക്കേജിംഗ് സൊല്യൂഷനുകളും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. വ്യവസായ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎഇയിലെ കോറഗേറ്റഡ് ബോര്‍ഡ് പാക്കേജിംഗ് വിപണി 2025ഓടെ ഏകദേശം 2 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജോഷ്വ കൂട്ടിച്ചേര്‍ത്തു.

പ്രോപേപര്‍ 2022
കടലാസ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍, ഏഷ്യാ, പസഫിക് മേഖലകളിലുടനീളമുള്ള വ്യവസായത്തിലെ വളര്‍ച്ചാ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു സമഗ്ര വ്യാപാര മേളയായാണ് പ്രോപേര്‍ 2022 വിഭാവനം ചെയ്തിരിക്കുന്നത്. പങ്കാളിത്തം, സംയുക്ത നിക്ഷേപങ്ങള്‍, വിപണി പ്രവേശനം, പര്യവേക്ഷണം എന്നിവയ്‌ക്കൊപ്പം പങ്കാളികള്‍ക്ക് വര്‍ധിച്ച വില്‍പന മുന്നേറ്റവും സുഗമമാക്കുന്ന തുല്യം വെക്കാനാവാത്ത ബയര്‍-സെല്ലര്‍ പ്‌ളാറ്റ്‌ഫോമാണിതെന്നും ജോഷ്വ കൂട്ടിച്ചേര്‍ത്തു.