സുരക്ഷിത നഗരം പദ്ധതിയില്‍ പങ്കാളിയാവാന്‍ യൂണിവ്യൂ കാമറകളും രംഗത്ത്

57

ദുബൈ: സുരക്ഷിത നഗര പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പാക്കി വരുന്ന നിര്‍ബന്ധിത സിസിടിവി എന്ന ആശയത്തില്‍ തങ്ങളുടേതായ ടെക്‌നോളജി പരിചയപ്പെടുത്താന്‍ തീരുമാനിച്ചതായി യൂണിവ്യൂ (യുഎന്‍വി) കമ്പനി അധികൃതര്‍ ദുബൈയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ശ്രേണികളിലുള്ള ഐപി കാമറകള്‍ യൂണിവ്യൂ യുഎഇയില്‍ പുറത്തിറക്കി. യുഎഇ അടക്കമുള്ള മീഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിപണി നിയന്ത്രിക്കാന്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ഓഫീസ് ജുമൈറ ജെഎല്‍ടിയില്‍ പ്രവര്‍ത്തനാരംഭിച്ചതായും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ”ഞങ്ങള്‍ 2005ന്റെ തുടക്കത്തില്‍ ബിസിനസ് ആരംഭിച്ചു. ചൈനയില്‍ ഐപി വീഡിയോ നിരീക്ഷണ സംവിധാനം ഞങ്ങള്‍ പുറത്തിറക്കി. ആദ്യ ഐപി കാമറയും യൂണിവ്യൂ പുറത്തിറക്കി. 13 വര്‍ഷത്തെ ഐപി അനുഭവം ഉപയോഗപ്പെടുത്തിയായിരുന്നു അത്. പുതിയ ഐഎച്എസ് റിപ്പോര്‍ട്ടനുസരിച്ച്, ചൈനയിലെ സിസിടിവി വ്യവസായത്തിലെ മൂന്ന് മുന്‍നിര നിര്‍മാതാക്കളിലൊന്നായി യൂണി വ്യൂ തുടരുകയും ആഗോള വിപണിയില്‍ ആദ്യ 4ല്‍ ഇടം നേടുകയും ചെയ്തു. 580+ സുരക്ഷിത നഗര പദ്ധതികള്‍, 617 സര്‍വകലാശാലകള്‍, 330 ഐടിഎസ് പ്രൊജക്ടുകള്‍, 220 ഹൈവേകള്‍, 190 ഹോസ്പിറ്റലുകള്‍, 380 വന്‍കിട സംരംഭങ്ങള്‍, 45 വിമാനത്താവളങ്ങള്‍ തുടങ്ങി ചൈനീസ് വിപണിയില്‍ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു. 32 നഗരങ്ങളിലായി 70 മെട്രോ ലൈനുകള്‍, ആഭ്യന്തര നിര്‍മാതാക്കള്‍ (ഡഹുവ, ഹിക്‌വിഷന്‍ മുതലായവ), അന്തര്‍ദേശീയ മത്സരാര്‍ത്ഥികള്‍ രംഗത്തുള്ളപ്പോഴാണിത്. 50,000ത്തിലധികം ചാനലുകള്‍ കവര്‍ ചെയ്യുന്നു. ഇപ്പോള്‍ ഹാങ്ഷൂവില്‍ 160,000 ചാനലുകള്‍ സിസ്റ്റത്തിലേക്ക് വ്യാപിപ്പിക്കുന്നു. ചൈനയിലെ വിജയത്തിനു ശേഷം 2014 അവസാനത്തോടെ ഞങ്ങള്‍ അന്താരാഷ്ട്ര വിപണി വിപുലീകരിക്കാന്‍ തുടങ്ങി. ഏകദേശം 7 വര്‍ഷത്തിനിടയില്‍ 145 രാജ്യങ്ങളില്‍ 1100ലധികം ഹൈ എന്‍ഡ് ഉത്പന്നങ്ങള്‍ ഞങ്ങള്‍ പുറത്തിറക്കി. ഔട്‌ഡോര്‍ ഉല്‍പന്നങ്ങള്‍ക്ക് സാധാരണയായി 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയും. വോള്‍ട്ടേജ് മാറ്റം സഹിഷ്ണുത 25% ആക്കും. ഉല്‍പ്പന്നങ്ങളുടെ ആയുസ്സ് മറ്റുള്ളവയെക്കാള്‍ കൂടുതലാണ്, കാരണം, ഞങ്ങള്‍ ഓസ്രം കാര്‍ഗ്രേഡ് എല്‍ഇഡി കള്‍ സ്വീകരിക്കുന്നത് പോലെ മികച്ച ഘടകങ്ങള്‍ ഉപയോഗിക്കുന്നു. കൂടുതല്‍ കാര്യക്ഷമ പ്രകാശവും നീണ്ട സേവന സമയവും ഉറപ്പു വരുത്തുന്നു ( 60,000 മണിക്കൂര്‍ വരെ). ഇപ്പോള്‍ ഞങ്ങളുടെ എല്ലാ ഉല്‍പന്നങ്ങളും തനത് കംപ്രഷന്‍ സാങ്കേതിക വിദ്യയായ അള്‍ട്രാ 265 ഉപയോഗിച്ച് ഏറ്റവും പുതിയ തലമുറയിലേക്ക് അപ്‌ഗ്രേഡ് ചെയ്തു -അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മിഡിലീസ്റ്റ് ഡയറക്ടര്‍ ലിയോ ലു, ടെക്‌നികല്‍ ഡയറക്ടര്‍ ജാക്‌സണ്‍ ഷെന്‍, യുഎഇ കണ്‍ട്രി മാനേജര്‍ ജാസണ്‍ സെങ്, സെയില്‍സ് മാനേജര്‍ ഷിബിന്‍ തെക്കയില്‍ കണ്ണമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.