ലീഡ് ഐഎഎസ് അക്കാദമി ഓപണ്‍ ഫോറം നടത്തി

ദുബൈ: പ്രശസ്ത സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമായ ലീഡ് ഐഎഎസ് അക്കാദമി ഷാര്‍ജ വെസ്റ്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സിവില്‍ സര്‍വീസ് ഓപണ്‍ ഫോറം നടത്തി. ചടങ്ങില്‍ റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അനില്‍ സ്വരൂപ് മുഖ്യ പ്രഭാഷണം നടത്തി. സിവില്‍ സര്‍വീസ് എന്ന കരിയറിന്റെ സാധ്യതകളെ കുറിച്ചും അതിനായി കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍ സംബന്ധിച്ചും അനില്‍ സ്വരൂപ് കുട്ടികളോട് സംസാരിച്ചു. കുട്ടികളും മാതാപിതാക്കളുമായി മുന്നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലീഡ് ഐഎഎസ് അക്കാദമി ഡയറക്ടര്‍ അനുരൂപ് സണ്ണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലീഡ് ഐഎഎസ് ജൂനിയര്‍ ദുബൈ കോഓര്‍ഡിനേറ്റര്‍മാരായ വരുണ്‍, ശ്രീജ, ആയിഷ സംസാരിച്ചു. സിവില്‍ സര്‍വീസിനും മറ്റു കരിയേഴ്‌സിനുമുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ലീഡ് ഐഎഎസ് ജൂനിയര്‍ ഷാര്‍ജയില്‍ ആരംഭിച്ചിരിക്കുന്നത്. ക്‌ളാസുകളും മെന്റര്‍ഷിപ് സെഷനുകളും അടങ്ങിയതാണ് കോഴ്‌സ്. ഇതിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: 050 3301450, 052 1765938.