മുക്കം എംഎഎംഒ കോളജ് യുഎഇ അലൂംനി സംഗമം

ദുബൈ: മുക്കം എംഎഎംഒ കോളജ് ഗ്‌ളോബല്‍ അലൂംനി യുഎഇ  ചാപ്റ്റര്‍ ‘മാമോറീസ് 22’ എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 9ന് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലാണ് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന സംഗമം ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്യും.
അലുംനി അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാ-കായിക പരിപാടികളും സംഗീത സായാഹ്നവുമടക്കം വിപുലമായ പൂര്‍വ വിദ്യാര്‍ഥി സംഗമമാണ് നടത്തുന്നത്. റോക്ക് ഓണ്‍ ബാന്‍ഡ് ദുബൈയുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് മുഖ്യ ആകര്‍ഷണം. പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ്, മുഹമ്മദ് ഷമീര്‍ എന്നിവരുടെ കൂടെ ‘മാമോക്കി’ന്റെ സ്വന്തം ഗായകനായ റിയാലിറ്റി ഷോ ഫെയിം ഷഹദ് കൊടിയത്തൂരും വേദിയിലെത്തും.
എംഎഎംഒ കോളജ് ഗ്‌ളോബല്‍ അലൂംനി കഴിഞ്ഞ ജൂലൈയില്‍ മിലാപ് ’22 എന്ന പേരില്‍ കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തിയിരുന്നു. അന്‍പതോളം പേരടങ്ങിയ വിപുലമായ കമ്മറ്റിയാണ് മാമോറീസിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. യുഎഇ യിലുള്ള എല്ലാ മാമോക്കിയന്‍സും കുടുംബ സമേതം പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഡാനിഷ് ഹുസൈന്‍ (+971 55 183 0049), അജ്മ സലീം (+971 55 133 4021). ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്:

https://forms.gle/5jkYTmfZDKj1EBNU6