അറ്റ്‌ലസ് രാമചന്ദ്രന് പ്രവാസ സമൂഹം ആദരമര്‍പ്പിച്ചു

ദുബൈ: വ്യവസായ പ്രമുഖനെന്നതിലുപരി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച പ്രവാസി മലയാളികളില്‍ പ്രമുഖനായ അറ്റ്‌ലസ് രാമചന്ദ്രന്റെ വേര്‍പാട് പ്രവാസ ലോകത്ത് എത്ര മാത്രം നൊമ്പരം സൃഷ്ടിച്ചുവെന്നതിന്റെ നേര്‍ക്കാഴ്ചയായി ഇന്ത്യന്‍ പൗരാവലി യുഎഇയുടെ നേതൃത്വത്തില്‍ നടന്ന അനുശോചന യോഗം. അക്കാഫ് ഇവന്റ് ഉള്‍പ്പെടെ പത്തോളം സംഘടനയുടെ നേതൃത്വത്തിലാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ ‘ഖലീജ് ടൈംസ്’ എഡിറ്റോറിയല്‍ ഡയറക്ടര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, എലൈറ്റ് ഗ്രൂപ് മനേജിംഗ് ഡയറക്ടര്‍ ആര്‍.ഹരികുമാര്‍, അക്കാഫ് പ്രസിഡണ്ട് ചാള്‍സ് പോള്‍, പ്രവാസി അവാര്‍ഡ് ജേതാവ് അഷറഫ് താമരശ്ശേരി, ഇ.പി ജോണ്‍സണ്‍, കെ.വി ഷംസുദ്ദീന്‍, ഷാഹുല്‍ ഹമീദ്, എസ്.എം ജാബിര്‍, ബഷീര്‍ ബെല്ലോ, അന്‍സാര്‍ കൊയിലാണ്ടി, നദീര്‍ കാപ്പാട്, മാധ്യമ പ്രവര്‍ത്തകരായ എം.സി.എ നാസര്‍, കെ.എം അബ്ബാസ്, ആദര്‍ശ്, ജലീല്‍ പട്ടാമ്പി, ടി.ജമാലുദ്ദീന്‍, ഇ.ടി പ്രകാശ്, നാസര്‍ ഊരകം, അഡ്വ. അബ്രഹാം ജോണ്‍, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. ഷറഫുദ്ദീന്‍, അഡ്വ. സിജോ ഫിലിപ്, ജൂഡ് ഫെര്‍ണാണ്ടസ്, രമേശ് മന്നത്ത്, ബദറുദ്ദീന്‍ പനക്കാട്, വിനിഷ്, അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു, സഹോദരന്‍, പേരക്കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത് പുഷ്പാര്‍ച്ചന നടത്തി. യുഎഇയിലെ ഇന്ത്യന്‍ പൗരാവലിക്ക് വേണ്ടി യാസര്‍ ഹമീദ്, അഡ്വ. ഹാഷിഖ് തൈക്കണ്ടി, ബി.എ നാസര്‍, റിയാസ് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.