റബഹ ഗ്രൂപ് സംരംഭങ്ങള്‍ക്ക് തുടക്കം

റബഹ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങള്‍ റീജന്‍സി ഗ്രൂപ്  ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റബഹ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങള്‍ക്ക് ദുബൈയില്‍ തുടക്കമായി. യുഎഇയിലെ സര്‍ക്കാര്‍ സര്‍വീസുകളുടെ രംഗത്ത് കൂടുതല്‍ സേവനം ഉറപ്പാക്കുന്ന ബെസ്‌റ്റെക്‌സ് ബിസിനസ് സൊല്യൂഷന്‍സ്, അല്‍റാഖി റിയല്‍ എസ്‌റ്റേറ്റ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനമാരംഭിച്ചത്. റീജന്‍സി ഗ്രൂപ്  ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, യുഎഇ മുന്‍ മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്‍ദി, റബഹ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് ഹിലാല്‍ അല്‍ മുതൈരി, എഎകെ ഇന്റര്‍നാഷണല്‍ എംഡി എഎകെ മുസ്തഫ, യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന്‍ പ്രസിഡന്റ് സലീം ഇട്ടമ്മല്‍, സെക്രട്ടറി അജിത് ഇബ്രാഹിം, റബഹ ഗ്രൂപ് പാര്‍ട്ണര്‍മാരായ ജമാല്‍, സയ്യിദ് അബ്ദുല്‍ ഗഫൂര്‍, സാബു, ബറാഹ്, മുജാബ്, അബ്ദുല്‍ റഷീദ്, ഷഫീഖ് അണ്ടോണ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
യുഎഇയിലെ പുതിയ ബിസിനസ് സംരംഭകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും കൃത്യതയോടെ നല്‍കുകയാണ് ലക്ഷ്യമെന്ന് റബഹ ഗ്രൂപ് അധികൃതര്‍ അറിയിച്ചു. മുനിസിപ്പാലിറ്റി, ഹെല്‍ത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മീഡിയ കൗണ്‍സില്‍, സിവില്‍ ഏവിയേഷന്‍, സിവില്‍ ഡിഫന്‍സ്, സെക്യൂരിറ്റി, റിയല്‍ എസ്റ്റേറ്റ് അഥോറിറ്റി, ആര്‍ടിഎ തുടങ്ങിയ എല്ലാ വകുപ്പുകളില്‍ നിന്നും ബിസിനസ് തുടങ്ങാനാവശ്യമായ മുഴുവന്‍ രേഖകളും തയാറാക്കി നല്‍കുമെന്നും കമ്പനി മാനേജ്മന്റ് അറിയിച്ചു.
യുഎഇയുടെ പ്രൈം ലൊക്കേഷനായ ശൈഖ് സായിദ് റോഡില്‍ ഉടന്‍ ബിസിനസ് തുടങ്ങാനാവശ്യമായ ഫര്‍ണിഷ്ഡ് ഓഫീസുകളും ചുരുങ്ങിയ ചെലവില്‍ ലഭ്യമാണ്. യുഎഇ ലോക്കല്‍ സ്‌പോണ്‍സര്‍ഷിപ്, ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, ഇന്‍വെസ്റ്റര്‍ വിസ, പാര്‍ട്ണര്‍ വിസ, ഫാമിലി വിസ, വിസിറ്റിംഗ് വിസ, യുഎഇ & സൗദി മള്‍ട്ടിപിള്‍ എന്‍ട്രി വിസ തുടങ്ങിയ എല്ലാ സര്‍വീസുകളും ചെയ്തു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.