


സലാല: സലാല കെഎംസിസി പുതിയ കേന്ദ്ര കമ്മിറ്റി നിലവില്‍ വന്നു. ഈ മാസം 20ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് 2022-’24 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസറായ അലി ഹാജിയുടെയും അസി. റിട്ടേണിംഗ് ഓഫീസര്‍മാരായ റഷീദ് കൈനിക്കരയുടെയും ജാബിര്‍ ശരീഫിന്റെയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി നാസര്‍ പെരിങ്ങത്തൂര്‍, ജനറല്‍ സെക്രട്ടറിയായി ഷബീര്‍ കാലടി, ട്രഷററായി റഷീദ് കല്പറ്റ എന്നിവരെയും, മെഡിക്കല്‍ സ്കീം ചെയര്‍മാനായി അബ്ദുല്‍ ഹമീദ് ഫൈസിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍ -വി.പി അബ്ദുല്‍ സലാം ഹാജി, അലി ഹാജി കൊടുവള്ളി, അനസ് ഹാജി ഇ.പി, മഹ്മൂദ് ഹാജി എടച്ചേരി. സെക്രട്ടറിമാര്‍ -നാസര്‍ കമൂന, ഹാഷിം കോട്ടക്കല്‍, ജാബിര്‍ ഷരീഫ് ഷൊര്‍ണൂര്‍, ആര്.കെ അഹ്മദ്. ഉപദേശക സമിതി ചെയര്മാന് -അബു ഹാജി വയനാട്; അംഗങ്ങള്‍ -കാസിം കോക്കൂര്‍, അബ്ബാസ് മൗലവി, എ.കെ ഇബ്രാഹീം ചെറുവണ്ണൂര്‍, എന്‍.കെ ഹമീദ് കല്ലാച്ചി.

