എഐഒസിഡി പ്രാണിക് ഡ്രഗ് സ്റ്റോര്‍ വഴി യുഎഇയില്‍

എഐഒസിഡി ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജഗന്നാഥ് സഖാറാം ഷിന്‍ഡെ, അനീഷ് ഷെയ്ഖ്, അബ്ദുല്ല ബിന്‍ സൗഖത്, മുഹമ്മദ് അല്‍ ഹാഷ്മി തുടങ്ങിയവര്‍

ദുബൈ: പ്രാണിക് ഡ്രഗ് സ്‌റ്റോറുമായി ചേര്‍ന്ന് അതിന്റെ അനുബന്ധ സ്ഥാപനമായ പ്രാണിക് ഡ്രഗ് വഴി അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചതായും ദുബൈയില്‍ ഓഫീസ് തുറന്നതായും
ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് (എഐഒസിഡി) പ്രസിഡന്റ് ജഗന്നാഥ് സഖാറാം ഷിന്‍ഡെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ബര്‍ദുബൈ ബുര്‍ജുമാനിലെ ബിസിനസ് ടവേഴ്‌സില്‍ സ്ഥിതി ചെയ്യുന്ന എഐഒസിഡി ഓഫീസ്, ഇന്ത്യന്‍ ഔഷധ വ്യവസായ മേഖലയെ പ്രതിനിധികരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. അന്‍പതിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇവിടത്തെ പ്രാണിക് ഡ്രഗ് സ്‌റ്റോറില്‍.
”എഐഒസിഡിയുടെ കീഴില്‍ നിരവധി ഫാര്‍മസികളുണ്ട്. ഞങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര തലത്തില്‍ വിപുലീകരിക്കാനാകുന്നതിലും യുഎഇയില്‍ പ്രാണിക് ഡ്രഗ് സ്റ്റോര്‍ വഴി ഒരു ഓഫീസ് സ്ഥാപിക്കാനായതിലും അങ്ങേയറ്റം സന്തോഷമുണ്ട്. യുഎഇ അധികൃതരുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് സിംഗിള്‍ വിന്‍ഡോ സൊല്യൂഷനായി പ്രാണിക് ഡ്രഗ് സ്റ്റോര്‍ മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” -ജഗന്നാഥ് സഖാറാം ഷിന്‍ഡെ പറഞ്ഞു.
ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞ പ്രാണിക് ഡ്രഗ് സ്‌റ്റോര്‍ സിഇഒ അനീഷ് ഷെയ്ഖ്, യുഎഇയിലെ 50 ബില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ പ്രതിനിധികളാകുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും വ്യക്തമാക്കി. അടുത്ത 50 വര്‍ഷത്തേക്കുള്ള യുഎഇയെ കുറിച്ചുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിനനുസൃതമാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും അതില്‍ ആരോഗ്യം അദ്ദേഹത്തിന്റെ പദ്ധതിയുടെ വലിയൊരു ഭാഗമാണെന്നും ഈ പദ്ധതിയില്‍  ഭാഗമാകാനും യുഎഇയില്‍ ഞങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാനും ഇത് പ്രേരകമാണെന്നും അദ്ദേഹം വിശദീകരിച്ചു. ശരിയായ സമയത്തും ശരിയായ സ്ഥലത്തും ശരിയായ വിലയിലും മരുന്നുകള്‍ നല്‍കുന്നതിന് തങ്ങള്‍ യുഎഇയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണിയിലെ ഡിമാന്‍ഡ് കണക്കിലെടുത്ത്, ഹോമിയോപതി, ആയുര്‍വേദം, ഇതര മരുന്നുകള്‍ എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാക്കാനാണ് പ്രാണിക് ഡ്രഗ് സ്റ്റോര്‍ ഉദ്ദേശിക്കുന്നത്. എഐഒസിഡി പ്രാണിക് ഡ്രഗ് സ്റ്റോറുമായി ചേര്‍ന്ന് മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് വികസിപ്പിക്കാനും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ സാന്നിധ്യമാവാനും ഉദ്ദേശിക്കുന്നു.
അന്താരാഷ്ട്ര വിപുലീകരണത്തിനായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആഗോള തലത്തില്‍ യുഎഇ ഏറ്റവും മികച്ച വേദിയാണ്. യുഎഇ സര്‍ക്കാറിന്റെ വിഷന്‍ 2071നനുസൃതമായതാണ് എഐഒസിഡിയുടെ കാഴ്ചപ്പാട്.
തങ്ങളുടെ സാനിധ്യം രാജ്യത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങളുടെ വളര്‍ച്ചയെ പിന്തുണക്കുന്നുവെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രാണിക് ഗ്രഡ് സ്‌റ്റോര്‍ സിഒഒ ഇമാദ് ബിക്താര്‍ പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍സ്, വാക്‌സിന്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ടോപ്പിക്കല്‍ തുടങ്ങിയവയുടെ നിര്‍മാണം, വിതരണം, ലൈസന്‍സിംഗ് എന്നിവ മുതല്‍ ഇന്‍വെന്ററി മാനേജ്‌മെന്റും ഡിമാന്‍ഡ് പ്‌ളാനിംഗും വരെയുള്ള 4 പതിറ്റാണ്ട് പഴക്കമുള്ള പൊതു സ്ഥാപനമാണ് പ്രാണിക് ഡ്രഗ് സ്റ്റോര്‍ എല്‍എല്‍സി.
ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡ് ഫോര്‍ മെഡിക്കല്‍ സയന്‍സസ് എക്‌സി.ഡയറക്ടര്‍ അബ്ദുല്ല ബിന്‍ സൗഖത്, വാസല്‍ അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് പ്രൊജക്റ്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹാഷ്മി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.