ബി.വി സീതി തങ്ങള്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാവറട്ടി പഞ്ചായത്ത് ജേതാക്കള്‍

ദുബൈ: മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ മുന്‍ പ്രസിഡന്റും എംഎല്‍എയുമായിരുന്ന മര്‍ഹൂം ബി.വി സീതി തങ്ങളുടെ നാമധേയത്തില്‍ ദുബൈ കെഎംസിസി മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി റാഷിദിയയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാവറട്ടി പഞ്ചായത്ത് ജേതാക്കളായി. ചൂണ്ടല്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും തൈക്കാട് പഞ്ചായത്ത് മൂന്നാം സ്ഥാനവും വെങ്കിടണ്ട് പഞ്ചായത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി. യൂണിക് വേള്‍ഡ് എഡ്യൂകേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഷാക്കിര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ ഫാറൂഖ് പട്ടിക്കര, ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്, ജന.സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, ഓര്‍ഗ.സെക്രട്ടറി ഗഫൂര്‍ പട്ടിക്കര, യുഎഇ കെഎംസിസി ജില്ലാ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വി.എം മുസ്തഫ, ജില്ലാ സെക്രട്ടറിമാരായ ബഷീര്‍ നാട്ടിക, മുസ്തഫ വടുതല എന്നിവര്‍ കളിക്കാരെ പരിചയപ്പെടുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. മികച്ച ഗോള്‍ കീപ്പറായി അബ്ഷീര്‍,  ഷുഹൈബ് (ടോപ് സ്‌കോറര്‍), മികച്ച കളിക്കാരനായി മര്‍വാന്‍
എന്നിവരെ തെരഞ്ഞെടുക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു.
വിന്നേഴ്‌സ് ട്രോഫി മുഹമ്മദ് ഷാക്കിറും റണ്ണേഴ്‌സ് അപ് ട്രോഫി ജമാല്‍ മനയത്തും വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.എ താജുദ്ദീന്‍ വെട്ടുകാട് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഷക്കീര്‍ കുന്നിക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജഹാന്‍ വലിയകത്ത്, ഓര്‍ഗ.സെക്രട്ടറി ജംഷീര്‍ പാടൂര്‍, സെക്രട്ടറി റഷീദ് പുതുമനശ്ശേരി, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.