ഡൗണി കോണ്‍സെന്‍ട്രേറ്റ് ഓള്‍ ഇന്‍ വണ്‍’ സാനിയ മിര്‍സ അവതരിപ്പിച്ചു

പ്രഖ്യാപനം സിലികണ്‍ ഒയാസിസിലെ ലുലുവില്‍

ദുബൈ: ഡൗണി അറേബ്യ ഇന്ത്യന്‍ സെലിബ്രിറ്റി അത്‌ലറ്റും മുന്‍ ടെന്നീസ് ഡബിള്‍സ് ലോക ഒന്നാം നമ്പര്‍ താരവുമായ സാനിയ മിര്‍സയുമായി സഹകരിച്ച് അവരുടെ ഏറ്റവും പുതിയ ഉല്‍പന്നമായ ‘ഡൗണി കോണ്‍സെന്‍ട്രേറ്റ് ഓള്‍ ഇന്‍വണ്‍’ അവതരിപ്പിച്ചു.
മൈക്രോ സ്വെറ്റ് ആക്റ്റിവേറ്റഡ് ക്യാപ്‌സ്യൂള്‍ ടെക്‌നോളജി ഫീച്ചര്‍ ചെയ്യുന്ന പുതിയ ഓള്‍ ഇന്‍ വണ്‍ ഡൗണി കോണ്‍സെന്‍ട്രേറ്റ്, വിയര്‍ക്കുമ്പോഴും വസ്ത്രങ്ങളില്‍ ഫ്രഷ്‌നസ് സൂക്ഷിച്ച് ആഹ്‌ളാദകരമായ അനുഭവം നല്‍കുന്നു.
ജിസിസിയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കുള്ള സമര്‍പ്പണത്തിന്റെ പ്രതീകമായും ആശയ വിനിമയത്തിലുടനീളം ഉള്‍ക്കൊള്ളലും വൈവിധ്യവും ്രപതിനിധീകരിക്കുന്ന ബ്രാന്‍ഡിന്റെ യാത്രയിലെ മറ്റൊരു ചുവടുവെപ്പായും മേഖലയിലെ ഒരു ഇന്ത്യന്‍ സെലിബ്രിറ്റിയുമായുള്ള ഡൗണിയുടെ ആദ്യ പങ്കാളിത്തത്തെ ഇത് അടയാളപ്പെടുത്തുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ലുലു ഹൈപര്‍ മാര്‍ക്കറ്റ്  സിലികണ്‍ ഒയാസിസില്‍ നടന്ന ചടങ്ങില്‍ സാനിയ മിര്‍സയും ഡൗണി അറേബ്യ പ്രധിനിധികളും സംയുക്തമായി നിര്‍വഹിച്ചു. ഇവന്റില്‍ സാനിയ മിര്‍സ ഉപയോക്താക്കളുമായി സംവദിക്കുകയും ലൈവ് പ്രൊഡക്റ്റ് ഡെമോയും നടത്തി. കൂടാതെ, തെരഞ്ഞെടുത്ത ഉപതോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങളും സമ്മാനിച്ചു.
ഡൗണി അറേബ്യ പ്രതിനികള്‍ക്കൊപ്പം ലുലു സീനിയര്‍ മാനേജ്‌മെന്റ് അധികൃതരും ചടങ്ങില്‍ സംബന്ധിച്ചു.