ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് 20 മില്യണ്‍ ദിര്‍ഹം മഹ്‌സൂസ് ജാക്ക്‌പോട്ട്

ഇവിംഗ്‌സ് സിഇഒയും മഹ്‌സൂസ് മാനേജിംഗ് ഓപറേറ്ററുമായ ഫരീദ് സാംജിയില്‍ നിന്ന് ദിലീപ് 20 മിലന്‍ ദിര്‍ഹമിന്റെ ചെക്ക് സ്വീകരിക്കുന്നു

”കുവൈത്തില്‍ നിന്നും ദുബൈയിലേക്ക് താമസം മാറും. അപാര്‍ട്ട്‌മെന്റ് വാങ്ങി സകുടുംബം സ്വപ്ന നഗരിയില്‍ കഴിയും”

 

ദുബൈ: മഹ്‌സൂസിന്റെ ഏറ്റവും പുതിയ ജാക്ക്‌പോട്ടില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ക്ക് 20 മില്യണ്‍ ദിര്‍ഹം മെഗാ സമ്മാനം. കുവൈത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ ദിലീപിനാണ് ഈ മഹാഭാഗ്യം കൈവന്നത്.
കുവൈത്തിലെ ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദിലീപ് മെഗാ സമ്മാനം ലഭിച്ചതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. ആദ്യ നറുക്കെടുപ്പ് മുതല്‍ മഹ്‌സൂസ് ടിക്കറ്റുകള്‍ വാങ്ങുന്നു. വെറും 350 ദിര്‍ഹമോ 100 ദിര്‍ഹമോ നേടാമെന്ന പ്രതീക്ഷയിലായിരു അത്. എന്നാല്‍, ശനിയാഴ്ച ഉറങ്ങാന്‍ പോകുമ്പോള്‍, ഒരു ഇമെയില്‍ അറിയിപ്പോടെ ജീവിതം മാറിമറിയുകയായിരുന്നു -ദുബൈയിലെ മഹ്‌സൂസ് ആസ്ഥാനത്ത് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”ഞാന്‍ മെയില്‍ തുറന്ന് ആപ്പില്‍ ടാപ്പ് ചെയ്തു. എന്റെ എല്ലാ നമ്പറുകളും വിജയിച്ച അക്കങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി” 12, 24, 31, 39, 49 നമ്പറുകളില്‍ ഗെയിമില്‍ ചേര്‍ന്ന ദിലീപ് പറഞ്ഞു.
”ഞാന്‍ കണ്ടത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രാത്രി മുഴുവന്‍ ഞാന്‍ ഞെട്ടലോടെ ഉണര്‍ന്നിരുന്നു. നൂറു വര്‍ഷം ജോലി ചെയ്താലും എനിക്ക് ഇത്രയും നേടാന്‍ എനിക്കാവില്ല” -അദ്ദേഹം വികാരാധീനനായി. ദുബൈയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങുമെന്നും അതിനാല്‍ തന്റെ കുടുംബത്തിന് ഈ ‘സ്വപ്നങ്ങളുടെ നഗര’ത്തില്‍ താമസിക്കാമെന്നും ദിലീപ് വിചാരിക്കുന്നു.
48 കാരനായ ദിലീപ് ഇപ്പോള്‍ റിട്ടയര്‍മെന്റിനെ കുറിച്ച് ആലോചിക്കുകയാണ്. ഒപ്പം ജന്മനാട്ടില്‍ ഒരു നല്ല വീടിന്റെ നിര്‍മാണത്തെ കുറിച്ചും. ”എല്ലാറ്റിലുമാദ്യം ഏറ്റവും പുതിയ ഐഫോണ്‍ വാങ്ങി, കുടുംബത്തോടൊപ്പം ലോകമെമ്പാടും സഞ്ചരിക്കും” ദിലിപ് പറഞ്ഞു.
തന്റെ സമ്മാനം നേടാന്‍ ആദ്യമായി യുഎഇയിലേക്ക് പറക്കുകയായിരു ഈ പ്രവാസി.
ഇവിടെ ഒരു ബിസിനസ്സ് ആരംഭിക്കാനും ഇദ്ദേഹത്തിന് മോഹമുണ്ട്.
”ഇത് ഞങ്ങളുടെ ഏറ്റവും പുതിയ പ്രമോഷന്റെ ഭാഗമാണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധാരണ 10 മില്യണ്‍ ദിര്‍ഹമിന് പകരം 20 മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. പ്രമോഷന്‍ നടന്നതില്‍ അതിയായ സന്തോഷമുണ്ട്” -ഇവിംഗ്‌സ് സിഇഒയും മഹ്‌സൂസ് മാനേജിംഗ് ഓപറേറ്ററുമായ ഫരീദ് സാംജി പറഞ്ഞു.
മഹ്‌സൂസിന്റെ ജനപ്രീതി അതിര്‍ത്തികള്‍ക്കപ്പുറവും വ്യാപിച്ചു കിടക്കുന്നുവെന്ന് ദിലീപിന്റെ വിജയം സ്ഥിരീകരിക്കുന്നുവെന്നും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് മഹ്‌സൂസിനൊപ്പം ചേര്‍ന്ന് 30 ദശലക്ഷം ദിര്‍ഹം സമാഹരിച്ച ആയിരക്കണക്കിന് വിജയികളില്‍ അദ്ദേഹവും ഉള്‍പ്പെടുന്നുവെന്നും ഫരീദ് കൂട്ടിച്ചേര്‍ത്തു.