റീടെയില്‍ വിപുലീകരണവുമായി ജോക്കി

യുഎഇയിലെ പത്താമത് എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് സ്റ്റോര്‍ തുറക്കുന്നു

ദുബായ്, …..2022: രാജ്യത്ത് റീടെയില്‍ ശൃംഖല വിപുലീകരിക്കാന്‍ ജോക്കി രംഗത്ത്. പത്താമത് എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് സ്റ്റോര്‍ തുറക്കുന്നതായി ജോക്കി ഇന്ന് പ്രഖ്യാപിച്ചു. 2014ല്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ചതു മുതല്‍ സ്ഥിരമായി വളര്‍ന്നു വന്ന സവിശേഷ ജോക്കി സ്റ്റോറുകളുടെ ശൃംഖലയില്‍ പുതിയ തുടക്കം സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ലോകോത്തര വസ്ത്രങ്ങള്‍ക്കായി ദുബായ്, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ ഇന്ന് വ്യാപിച്ചു കിടക്കുന്ന സ്റ്റോറുകള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ജനപ്രീതിയുടെയും മുന്‍ഗണനയുടെയും തെളിവാണ്. ജോക്കിയുടെ റീടെയില്‍ ശൃംഖല കൂടുതല്‍ വിപുലീകരിക്കപ്പെടുന്നത് വഴി രാജ്യത്തെ അതിവേഗ വളര്‍ച്ചക്ക് ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ സമാരംഭം സഹായിക്കും.
1876ല്‍ സ്ഥാപിതമായ ജോക്കി വസ്ത്ര വ്യവസായത്തിന്റെ യഥാര്‍ത്ഥ മുന്‍ഗാമികളിലൊന്നായി സമ്പന്ന ചരിത്രമുള്ള ബ്രാന്റാണ്. 1934ലെ ആദ്യ മെന്‍സ് ബ്രീഫ്, 1935ലെ റെവല്യൂഷണറി വൈ ഫ്രണ്ട് ഡിസൈന്‍, 1938ലെ ‘സെലോഫെയ്ന്‍ വെഡന്നുിംഗ്’ എന്നിവയില്‍ ജോക്കിക്ക് നല്ല പേരും പെരുമയുമുണ്ട്. ഇന്നര്‍വെയറില്‍ ലോകത്തിലെ പ്രഥമ ഫാഷന്‍ വസ്ത്രങ്ങളുടെ ശ്രദ്ധേയ നിര ജോക്കിയുടേതാണ്. ബ്രാന്‍ഡഡ് വെയ്സ്റ്റ് ബ്രാന്‍ഡാണ് ജോക്കി ആദ്യം പുറത്തിറക്കിയത്. ഇന്നിത് ഡിസൈന്‍ മാനദണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു. 1962ല്‍ ആദ്യമായി ചാന്ദ്ര ദൗത്യ ലക്ഷ്യാര്‍ത്ഥം രൂപകല്‍പന ചെയ്ത അടിവസ്ത്രങ്ങളുടെ പ്രത്യേക നിര തന്നെ ജോക്കിക്ക് അഭിമാനമായി ഇന്നും നിലവിലുണ്ട്.  ഇന്നര്‍വെയര്‍ വ്യവസായത്തില്‍ വിപ്‌ളവം സൃഷ്ടിക്കുന്നതില്‍ ജോക്കി ഇന്ന് മുന്‍പന്തിയിലാണ്.
2014ലാണ് ജോക്കി യുഎഇയിലെ അതിന്റെ പ്രയാണമാരംഭിച്ചത്. തെര്‍മല്‍സ്, സോക്‌സ്, ഫെയ്‌സ് മാസ്‌കുകള്‍, ടവലുകള്‍, ക്യാപ്‌സ് തുടങ്ങിയ ഉല്‍പന്നങ്ങള്‍; പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഉള്‍വസ്ത്രങ്ങള്‍, സ്‌ലീപ്‌വെയറുകള്‍, ലോഞ്ച്‌വെയറുകള്‍, അത്‌ലീഷറുകള്‍ തുടങ്ങിയവ ജോക്കിയില്‍ നിന്നുള്ള ഏറ്റവും വിശേഷപ്പെട്ട ഉല്‍പന്നങ്ങളാണ്.
ബ്രാന്‍ഡ് അതിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ജോക്കിയുടെ റീടെയില്‍ നെറ്റ്‌വര്‍ക്കിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതാണ് പത്താമത് എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് സ്റ്റോറിന്റെ സമാരംഭം. സൈബറിടത്തില്‍ില്‍ നൂണ്‍, സെന്റര്‍ പോയിന്റ്, ആമസോണ്‍, നംഷി, സിവ്വി എന്നിവയുള്‍പ്പെടെ വിവിധ ഇകൊമേഴ്‌സ് വിപണികളില്‍ ജോക്കിയുണ്ട്.
”യുഎഇ വിപണിയിലേക്ക് ഞങ്ങള്‍ കടന്നു വന്നതു മുതല്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ എപ്പോഴും പരിശ്രമിക്കുന്നു. എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് സ്റ്റോറുകള്‍ സൂക്ഷ്മ ശ്രദ്ധയുടെ തെളിവാണ്” -ജോക്കി യുഎഇ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഗഗന്‍ സെഹ്ഗാള്‍ പറഞ്ഞു.
ഈ ഔട്‌ലെറ്റുകളിലെ ജോക്കി അനുഭവവും സൗകര്യവും ഗുണനിലവാരവും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉപഭോക്തൃ മുന്‍ഗണന വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഷോപ്-ഇന്‍-ഷോപ്പുകളും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളും ഉള്‍പ്പെടെയുള്ള റീടെയിലിംഗിന്റെ പുതിയ ഫോര്‍മാറ്റുകള്‍ ഒരേസമയം പര്യവേക്ഷണം ചെയ്യുന്നതിനിടയില്‍ തങ്ങള്‍ യുഎഇയിലെ എക്‌സ്‌ക്‌ളൂസിവ് ബ്രാന്‍ഡ് സ്റ്റോറുകളുടെ ശൃംഖല വിപുലീകരിക്കുന്നത് തുടരുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഏറ്റവുമടുത്തുള്ള എക്‌സ്‌ക്‌ളൂസിവ് ജോക്കി സ്റ്റോര്‍ കണ്ടെത്താന്‍ സന്ദര്‍ശിക്കുക:

https://jockey.ae/stockists/