കോളിയടുക്കം ജിയുപിഎസ് സുവര്‍ണ ജൂബിലിയാഘോഷം സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു

കോളിയടുക്കം ജിയുപി സ്‌കൂള്‍ യുഎഇ കമ്മിറ്റിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കുന്നു

അജ്മാന്‍: കോളിയടുക്കം ജിയുപി സ്‌കൂള്‍ യുഎഇ കമ്മിറ്റിയുടെ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.എ ഹനീഫ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീളുന്ന യുഎഇയിലെ ആഘോഷ പരിപാടികളുടെ ഔപചാരിക സമാരംഭമാണ് ഉദുമ എംഎല്‍എ നിര്‍വഹിച്ചത്.വ്യത്യസ്ത കലാ- സംസ്‌കാരക പരിപാടികളാണ് യുഎഇയില്‍ 50-ാം വാര്‍ഷികാഘോഷത്തില്‍ സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.ഷംസുദ്ദീന്‍ കോളിയടുക്കം സ്വഗതമാശംസിച്ച ചടങ്ങില്‍ ഗംഗാധരന്‍ പെരുമ്പള ആഘോഷ പരിപാടികളുടെ വിശദീകരണം നടത്തി. മാധവന്‍ അണിഞ്ഞ, ജയചന്ദ്രന്‍ വയലാംകുഴി, മോഹനന്‍ അണിഞ്ഞ തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ കോളിയടുക്കം നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍ ടി.എ ഹനീഫ കോളിയടുക്കം സംസാരിക്കുന്നു