ഷാര്‍ജ ദൈദില്‍ ലുലു എക്‌സ്പ്രസ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

ഷാര്‍ജ ദൈദില്‍  ലുലു ഗ്രൂപ്പിന്റെ എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് ദൈദ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ അലി മുസാബ അല്‍ തുനൈജി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലിം, റീജ്യണല്‍ ഡയറക്ടര്‍ നൗഷാദ് അലി തുടങ്ങിയവര്‍ സമീപം

ഷാര്‍ജ: ലുലു ഗ്രൂപ്പിന്റെ എക്‌സ്പ്രസ്സ് ഫ്രഷ് മാര്‍ക്കറ്റ് ഷാര്‍ജയിലെ ദൈദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദൈദ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ അലി മുസാബ അല്‍ തുനൈജിയാണ് അല്‍ ദൈദ് മാളിലെ ലുലു സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലിം, റീജ്യണല്‍ ഡയറക്ടര്‍ നൗഷാദ് അലി എന്നിവരും സംബന്ധിച്ചു.
ഉന്നത ഗുണനിലവാരമുള്ള ഫ്രഷ് ഉല്‍പന്നങ്ങള്‍ മിതമായ വിലയ്ക്കും ആയാസ രഹിതമായും ദൂര സ്ഥലങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ദൈദ് എക്‌സ്പ്രസ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.