എം.എ മുംതാസിന്റെ കവിതാ സമാഹാരം ‘മിഴി’ സൈനുല്‍ ആബിദീന്‍ സഫാരി പ്രകാശനം ചെയ്തു

എം.എ മുംതാസിന്റെ കവിതാ സമാഹാരം 'മിഴി' സഫാരി ഗ്രൂപ് എംഡി സൈനുല്‍ ആബിദീന്‍ പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: കാസര്‍കോട് നിന്ന് പുസ്തക പ്രകാശനത്തിനെത്തി. ആത്മനിര്‍വൃതിയോടെ മുംതാസ് ടീച്ചര്‍. കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍ അധ്യാപികയായ എം.എ മുംതാസിന്റെ കവിതാ സമാഹാരമായ ‘മിഴി’യുടെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രമുഖ വ്യവസായി സൈനുല്‍ ആബിദീന്‍ നിര്‍വഹിച്ചു. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ബുക് അഥോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി.വി മോഹന്‍ കുമാര്‍, കെ.പി.കെ വെങ്ങര, ഗീതാ മോഹന്‍ പ്രസംഗിച്ചു. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ കരുത്താര്‍ജിച്ചവയും സമകാലിക സീ ഭവങ്ങളാല്‍ സമ്പന്നവുമായ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളതെന്ന് പുസ്തക പരിചയം നടത്തിയ  ബഷീര്‍ തിക്കോടി പറഞ്ഞു.  കൈരളി ബുക്‌സാണ് പ്രസാധകര്‍. ഡോ.കെ.എച്ച് സുബ്രഹ്മണ്യന്‍ (ചെയര്‍മാന്‍ ക്ഷേത്ര കലാ അക്കാദമി) ആണ് അവതാരിക എഴുതിയിരിക്കുന്നത്.
ആനുകാലികങ്ങളിലും റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും കവിതകളും അവതരിപ്പിച്ച് വരുന്ന മംതാസ് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം സ്വദേശിനിയാണ്. പരേതനായ സോഷ്യലിസ്റ്റ് നേതാവ് പി.മൊയ്തീന്‍ കുട്ടിയുടെയും എം.എ ഉമ്മു കുല്‍സുവിന്റെയും മകളാണ്.