മലപ്പുറോത്സവ് 2022 ‘ഡ്രിസ്സില്‍’ പ്രകാശനം നവം. 6ന്

സാദിഖലി തങ്ങള്‍, സമദാനി, പി.എം.എ സലാം പങ്കെടുക്കും.

ദുബൈ: മലപ്പുറം ജില്ലാ കെഎംസിസി പ്രസിദ്ധീകരിക്കുന്ന ‘ഡ്രിസ്സില്‍’ സുവനീര്‍ പ്രകാശനം നവംബര്‍ 6ന് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഇതോടൊനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം സംഘടിപ്പിക്കുന്ന ‘മലപ്പുറോത്സവ് 2022’ല്‍ സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പുറത്തിറക്കും.
മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എംപി, സംസ്ഥാന മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.എം.എ സലാം അതിഥികളായിരിക്കും. കെഎംസിസി നേതാക്കളായ എ.പി. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഡോ.പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, യഹ്‌യ തളങ്കര, നിസാര്‍ തളങ്കര, അബ്ദുള്ള ഫാറൂഖി, ഡോ. അന്‍വര്‍ അമീന്‍,ഇബ്രാഹീം മുറിച്ചാണ്ടി, കെ.പി.എ സലാം സംബന്ധിക്കും. ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച് വ്യത്യസ്ത മേഖലകളില്‍ അടയാളപ്പെടുത്തല്‍ നടത്തിയ സംരംഭകരായ സെയ്ത് മുഹമ്മദ് ചങ്ങരംകുളം,ബസുബൈര്‍ പുന്നയൂര്‍കുളം,ബഫിറോസ് വേങ്ങര എന്നിവരെ സയ്യിദ് ശിഹാബ് ഔട്ട് സ്റ്റാന്റിംഗ് പേഴ്‌സണാലിറ്റി അവാര്‍ഡ് നല്‍കി ആദരിക്കും.
മലപ്പുറത്തിന്റെ നിഖില മേഖകളെയും അനാവരണം ചെയ്യുന്നതാണ് ‘ഡ്രിസ്സില്‍’. ഇന്തോ-അറബ് ബന്ധവും ഇമാറാത്തി സംസ്‌കാരവും കെഎംസിസി-മുസ്‌ലിം ലീഗ് ചരിത്രവും വര്‍ത്തമാനവും എല്ലാം ഈ ‘ചാറ്റല്‍ മഴ’യില്‍ വായനക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
ഉച്ച 2 മണി മുതല്‍ മലപ്പുറോത്സവ് 2022ന് തുടക്കമാകും. വനിതാ പാചക മത്സരം, വനിതാ സാംസ്‌കാരിക സദസ്, കുരുന്നുകള്‍ക്ക് വിവിധ മത്സരങ്ങള്‍ നടക്കും. ഫാസില ബാനു, നൗഷാദ് പട്ടുറുമാല്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും ആര്‍ടിഎ ബസ് നമ്പര്‍ എഫ്2 വഴിയും, മറ്റു സ്ഥലങ്ങളില്‍ നിന്നും എക്‌സ്13, 13, 13എ, 13ബി, എക്‌സ്28, 32സി, 33, 17 തുടങ്ങിയ ബസുകളിലൂടെയും സമ്മേളന വേദിയായ ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ എത്തിച്ചേരാവുന്നതാണ്.