

ഷാര്‍ജ: 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ‘ഇതിഹാസം’ എന്ന പുസ്തകം യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പ്രകാശനം ചെയ്തു. കെ.പി.കെ വെങ്ങര പുസ്തകം ഏറ്റുവാങ്ങി.
നിയമസഭയിലെ ഉമ്മന്‍ചാണ്ടിയുടെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച ‘ഇതിഹാസം’ ഈ പുസ്തകോത്സവത്തിലെ ശ്രദ്ധേയമായതാണെന്ന് എം.എം ഹസ്സന്‍ അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ പൊതുപ്രവര്‍ത്തന കാലഘട്ടത്തിലുടനീളം ഉമ്മന്‍ചാണ്ടിയുടെ സജീവ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ ഹസ്സന്‍, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ കാരുണ്യ പദ്ധതി, കുട്ടികള്‍ക്കായുള്ള ചികിത്സ പദ്ധതികള്‍, ജനസമ്പര്‍ക്ക പരിപാടി എന്നിവ അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ ശ്രദ്ധേയമായ ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി.
ചിരന്തന പബഎ്ികേഷനാണ് പുസ്തക പ്രകാശനത്തിന് നേതൃത്വം നല്‍കിയത്. ജയ്ഹിന്ദ് ടിവി മിഡിലീസ്റ്റ് ചീഫ് എല്‍വിസ് ചുമ്മാര്‍ അവതാരകനായിരുന്നു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ബോര്‍ഡ് ഡയറക്ടര്‍ മുരളീധരന്‍, പ്രിയദര്‍ശിനി പബ്‌ളികഷന്‍സ് ഡയറക്ടര്‍ ഡോ.തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.