ആവേശോജ്വലമായി പട്ടാമ്പി ദേശോത്സവം ദുബൈയില്‍

ഇമാറാത്ത് പട്ടാമ്പിയുടെ ഫാമിലി ഗ്രാന്റ് ഫെസ്റ്റ് 2022 (സീസണ്‍ 4)ല്‍ വിശിഷ്ടാതിഥികളായ പാലക്കാട് എംപി ശ്രീകണ്ഠന്‍ വി.കെ, പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ദേശീയ അവാര്‍ഡ് ജേതാവ് നാഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

ദുബൈ: യുഎഇയിലെ പട്ടാമ്പി സ്വദേശികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ ഫാമിലി ഗ്രാന്റ് ഫെസ്റ്റ് 2022 (സീസണ്‍ 4) ദുബൈ മംസര്‍ ഏരിയയിലെ ശബാബ് അല്‍ അറബി ക്‌ളബ്ബില്‍ പ്രത്യേകം സാജ്ജ്മാക്കിയ വേദിയില്‍ നടന്നു.
പാലക്കാട് എംപി ശ്രീകണ്ഠന്‍ വി.കെ, പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായ പരിപാടിയില്‍ ദേശീയ അവാര്‍ഡ് ജേതാവ് നാഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രശസ്ത തെന്നിന്ത്യന്‍ നടി ഷംന കാസിം പങ്കെടുത്ത ചടങ്ങില്‍ യുവനടി മാളവിക ശ്രീനാഥിനെ ആദരിച്ചു. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമനെ സാമൂഹിക സേവന രംഗത്തെ സംഭാവനക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. ജെബിഎസ് ഗ്രൂപ് ഓഫ് കമ്പനീസ് ഉടമ ഡോ. ഷാനിദ്, തിലാല്‍ ഗ്രൂപ് ഉടമ അബ്ദുല്‍ സലാം ചൊക്‌ളി, ബെല്ലോ ട്രാന്‍സ്‌പോട്ട് ഉടമ ബഷീര്‍ ബെല്ലോ, മിഹ്‌റാന്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് സ്ഥാപന ഉടമ നിസാര്‍ പട്ടാമ്പി എന്നിവരെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. മാധ്യമ രംഗത്തെ മികച്ച സംഭാവനക്ക് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സനീഷ് നമ്പ്യാരെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.  സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സലാഹ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മാധ്യമ രംഗത്തെ മികച്ച സംഭാവനക്ക് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ സനീഷ് നമ്പ്യാരെ പ്രത്യേക ഉപഹാരം നല്‍കി വി.കെ ശ്രീകണ്ഠന്‍ എംപി, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ എന്നിവര്‍ ആദരിക്കുന്നു

വിവിധ എമിറേറ്റുകളില്‍ നിന്നായി 700ല്‍പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഓണസദ്യക്ക് ശേഷം, വര്‍ണ ശബളമായ ഘോഷയാത്രയോടു കൂടി പരിപാടിക്ക് തുടക്കം കുറിച്ചു.  തിരുവാതിരക്കളി, ഒപ്പന, ഭരതനാട്യം, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് എന്നീ പരിപാടികളും പ്രശസ്ത ഗായകന്‍ ആസിഫ് കാപ്പാട് നയിച്ച ഗംഭീര ഗാനമേളയും വേദിയില്‍ അരങ്ങേറി.
കൂട്ടായ്മയുടെ പ്രസിഡന്റ് രാമകൃഷ്ണന്‍ അധ്യക്ഷനായ പ്രോഗ്രാം കമ്മിറ്റി പരിപാടിക്ക് നേതൃത്വം നല്‍കി.

ആഘോഷ ചടങ്ങില്‍ ജെബിഎസ് ഗ്രൂപ് ഓഫ് കമ്പനീസ് ഉടമ ഡോ. ഷാനിദ് സംസാരിക്കുന്നു