രാജു മേനോന്റെ ജീവചരിത്രം മന്ത്രി ശശീന്ദ്രന്‍ ഷംലാല്‍ അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു

കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദിന് നല്‍കി രാജു മേനോന്റെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യുന്നു

ഷാര്‍ജ:  കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന് ആദ്യ കോപ്പി നല്‍കിഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. കേരള വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന് ആദ്യ കോപ്പി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
എളിയ ബാല്യകാലം മുതല്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ശ്രദ്ധേയമായ ബിസിന സ് സ്ഥാപനത്തിലേക്കുള്ള രാജു മേനോന്റെ യാത്ര തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. സംരംഭകരായ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന ഈ പുസ്തകം എല്ലാ കോളജ് ലൈബ്രറികളിലും ലഭ്യമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യുവ പ്രൊഫഷണലുകള്‍ക്കുള്ള പാഠപുസ്തകമാണ് രാജു മേനോന്റെ ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
രചയിതാവ് വിജയത്തെ മാത്രമല്ല അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളും പരാജയവും വിശദമായി പ്രതിപാദിച്ച രീതിയാണ് പുസ്തകത്തിന്റെ പ്രത്യേകതയെന്ന് ഷംലാല്‍ അഭിപ്രായപ്പെട്ടു. സമയോചിതമായ തീരുമാനങ്ങളിലൂടെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന്റെ പാഠങ്ങളുള്ള ആത്മകഥ യുവ സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ള മാതൃകാ ഗ്രന്ഥമാണെന്നും അദ്ദേഹം വിശദീകരിച്ചു.
500ലധികം പ്രൊഫഷണലുകള്‍ മുഖേന ഓഡിറ്റ് & അഷ്വറന്‍സ്, ടാക്‌സേഷന്‍ സേവനങ്ങള്‍, ബിസിനസ്, ടെക്‌നോളജി കണ്‍സള്‍ട്ടിംഗ് എന്നിവയുള്‍പ്പെടെ വിപുലമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ക്രെസ്റ്റണ്‍ മേനോന്‍ ഗ്രൂപ് സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് പാര്‍ട്ണറുമാണ് രാജു മേനോന്‍. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 17 ഓഫീസുകളുണ്ട്.