സഫാരി വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ് പ്രമോഷന്‍ ആദ്യ നറുക്കെടുപ്പ് ജേതാക്കളെ തെരഞ്ഞെടുത്തു

ഷാര്‍ജ:ആ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയുടെ ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ’് പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ 2 1-11-2022 ന് നടന്നു. ഷാര്‍ജ എകണോമിക് ഡിപാര്‍ട്‌മെന്റ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ബദരിയ മുഹമ്മദ്, സഫാരി മാനേജ്മന്റ് പ്രതിനിധികള്‍ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിജയികള്‍:
ഒന്നാം സമ്മാനം -സൈഫുല്‍ ആലം (കൂപ്പണ്‍ നമ്പര്‍ എച്ച്എംഡി 100098969).
രണ്ടാം സമ്മാനം -ജൈസണ്‍ മാത്യു (കൂപ്പണ്‍ നമ്പര്‍ എച്ച്എംഡി 100266671).
മൂന്നാം സമ്മാനം  -അഭയ് കുമാര്‍ (കൂപ്പണ്‍ നമ്പര്‍ എച്ച്എംഡി 100260283)
ഒന്നാം സമ്മാന വിജയിക്ക് 50,000 ദിര്‍ഹമും, രണ്ടാം സമ്മാന വിജയിക്ക് 30,000 ദിര്‍ഹമും മൂന്നാം സമ്മാന വിജയിക്ക് 20,000 ദിര്‍ഹമുമാണ് സമ്മാനമായി ലഭിക്കുക.
സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തിയത്. 2022 സെപ്തംബര്‍ 26ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ 15 ഭാഗ്യശാലികള്‍ക്ക് ആകെ 500,000 ദിര്‍ഹമാണ്   സമ്മാനമായി നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് 16-12-2023ന് നടക്കും.