
ദുബായ്: ഖത്തറില്‍ നടക്കുന്ന ലോക കപ്പ് 2022നോടനുബന്ധിച്ച് കോയിന് ബാസ്കറ്റ് ഒരുക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദശക്ഷക്കണക്കിന് ദിര്‍ഹമിന്റെ ബിറ്റ്കോയിന് കറന്‍സികള്‍ നേടാന്‍ അവസരം. കോയിന് ബാസ്കറ്റിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഫോളോവര്മാരായവര്ക്കാണ് ക്രിപ്റ്റോ മില്യണയര്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചു കൊണ്ട് ക്രിപ്റ്റോ ഡിജിറ്റല്‍ കറന്‍സിയിലെ ഏറ്റവും ചെറിയ ഡിനോമിനേഷനായ ‘സടോഷി’കളിലൂടെ ഈ വമ്പന്‍ ഭാഗ്യ സമ്മാനത്തിന് സാധ്യതയുള്ളത്.
ക്രിപ്റ്റോ നിക്ഷേപത്തില്‍ വിജയിക്കാനുള്ള സൂത്രവാക്യം സ്പോര്‍ട്സില്‍ മറഞ്ഞിരിക്കുന്നുവെന്ന സന്ദേശം നിക്ഷേപകര്‍ക്ക് നല്‍കാനായി ഫുട്ബോള്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍, ഫാന്‍സ് ക്ളബ്ബുകള്‍ എന്നിവരില്‍ നിന്നുള്ള സഹകരണത്തിന് മികച്ച പ്രതികരണമാണ് തങ്ങള്‍ കാണുന്നതെന്ന് കോയിന് ബാസ്കറ്റ്സ് ഗ്രോത്ത് ഹെഡ് മുഹമ്മദ് മുഖര്‍റം പറഞ്ഞു.
ടീമിനെ വിജയിപ്പിക്കുന്ന കളി മിടുക്കരെ എങ്ങനെ ശരിയായ രീതിയില്‍ തെരഞ്ഞെടുക്കാമെന്നും, വ്യത്യസ്ത വിപണി സാഹചര്യങ്ങള്‍ക്കും നിക്ഷേപകന്റെ റിസ്കിനും അനുയോജ്യമായ ക്രിപ്റ്റോ കറന്‍സികളുടെ ശരിയായ സെറ്റ് എങ്ങനെ കണ്ടെത്താമെന്നും കോയിന് ബാസ്കറ്റ് നിക്ഷേപകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നു.
ക്രിപ്റ്റോ നിക്ഷേപം ഓണ്‍ലൈന്‍ ഷോപ്പിംഗ് പോലെ ലളിതമാക്കുന്ന യുഎഇയുടെ ആദ്യ ക്രിപ്റ്റോ ബാസ്കറ്റ് നിക്ഷേപ ആപ്പ് കോയിന് ബാസ്കറ്റ് യുഎഇ നിക്ഷേപകര്‍ക്കായി ഉടന്‍ പുറത്തിറക്കുന്നതാണ്. ഈ നീക്കം അവരെ ക്രിപ്റ്റോ ആസ്തികളില്‍ നിക്ഷേപിക്കുന്ന വൈവിധ്യമാര്‍ന്ന ബാസ്കറ്റിന്റെ ലോകത്തേക്ക് പരിചയപ്പെടുത്തും. കൂടാതെ, സമാനതകളില്ലാത്ത റിസര്‍ച്ച് റിവ്യൂ കോയിന് ബാസ്കറ്റ് അവര്‍ക്ക് നല്‍കുകയും ചെയ്യും.
തത്സമയ മാര്‍ക്കറ്റ് സാഹചര്യങ്ങളില്‍ ക്രിപ്റ്റോ ട്രേഡിംഗ് പരീക്ഷിക്കാന്‍ ഫ്രഷര്‍മാരെ അനുവദിക്കുന്ന ഒരു ഡെമോ ട്രേഡിംഗ് അക്കൗണ്ട് ഉപയോഗിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും, സൗജന്യ ഡെമോ ട്രേഡിംഗ് ആരംഭിക്കാന്‍ മുന്‍കൂര്‍ ക്രിപ്റ്റോ വാലെയോ, അല്ലെങ്കില്‍ എക്സ്ചേഞ്ച് അക്കൗണ്ടോ ആവശ്യപ്പെടുന്നില്ലെന്നും സ്റ്റാര്‍ട്ടപ് പുരോഗതിയെ കുറിച്ച് വിശദീകരിക്കവേ, കോയിന് ബാസ്കറ്റ് സ്ഥാപകന്‍ ഖലീലുല്ല ബെയ്ഗ് പറഞ്ഞു. ഉപയോക്താക്കള്‍ ചെയ്യേണ്ടത് ഒരു ലളിതമായ ഇമെയില്‍ സൈനപ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സോഷ്യല്‍ മീഡിയ ഫോളോവര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 100,000 സതോഷികളും 2.5 മില്യണ്‍ ബിറ്റ്കോയിന് സതോഷികളും നേടാന്‍ കൂടുതല്‍ അവസമുണ്ട്. ഫൈനല്‍ ജാക്ക്പോട്ട് വിജയി 100 ദശലക്ഷം ബിറ്റ്കോയിന് സതോഷികളുടെ മഹത്തായ സമ്മാനത്തിന് അര്‍ഹനാകും.
കോയിന് ബാസ്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ ഫോളോ ചെയ്യുകയെന്നതാണ് മത്സരത്തില്‍ പ്രവേശിക്കാനുള്ള ഏക യോഗ്യതാ മാനദണ്ഡം. സൈന്‍ അപ്/ലോഗിന്‍ ആവശ്യമില്ല. ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നതു വരെ ലോക കപ്പിനൊപ്പം കാമ്പയിനുമുണ്ടാകും. വിജയികളെ എല്ലാ ദിവസവും പ്രഖ്യാപിക്കും. ഗോള്‍ സ്കോറര്‍മാര്‍, മാച്ച് സ്കോര്‍ ലൈനുകള്‍, ഫുട്ബോളുമായി ബന്ധപ്പെട്ട മറ്റ് ട്രിവിയകള്‍ എന്നിവ പ്രവചിക്കുന്നതിന് അധിക സമ്മാനങ്ങള്‍ ലഭിക്കും. വിജയിച്ചയാള്‍ക്ക് ക്രിപ്റ്റോ വാലെ അഡ്രസ്സും തുകയും തല്‍സമയം കൈമാറും. ടൂര്‍ണമെന്റിലുടനീളം കോയിന് ബാസ്കറ്റിന്റെ മുഴുവന്‍ സോഷ്യല്‍ മീഡിയ പേജുകളിലും ഒരു ലീഡര്‍ ബോര്‍ഡ് ഉണ്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് ‘റഫര്‍ എ ഫ്രണ്ട്’ കാമ്പയിനിലൂടെ കൂടുതല്‍ റിവാര്‍ഡുകള്‍ നേടാം. മൂന്നോ, അതിലധികമോ സുഹൃത്തുക്കളെ ടാഗ്/റഫര്‍ ചെയ്യണം. കൂടാതെ, അവര്‍ സബ്സ്ക്രൈബ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അതുവഴി മത്സരത്തിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കും.
മേല്‍പ്പറഞ്ഞ എല്ലാ സമ്മാനങ്ങള്‍ക്കും പുറമെ, ക്രിപ്റ്റോ നിക്ഷേപ യാത്ര പുറപ്പെടുന്നതിന് കാര്യമായ പഴ്സ് മൂല്യമുള്ള ഒരു ക്രിപ്റ്റോ ബാസ്കറ്റ് നേടാനുള്ള അവസരവുമുണ്ട്.