ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചി(ഡിഎഫ്സി)ന്റെ ആറാം പതിപ്പില്‍ ആകെ പങ്കെടുത്തവരുടെ എണ്ണം 22 ലക്ഷമെന്ന് അധികൃതര്‍. ആദ്യ വര്‍ഷത്തെ അപേക്ഷിച്ച് 180 ശതമാനം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
2017ലെ ആദ്യ ഉദ്ഘാടന പരിപാടിയില്‍ 786,000 പേരാണ് പങ്കെടുത്തത്. ഇതാണ് 2022ല്‍ 22 ലക്ഷമായി വര്‍ധിച്ചത്. ദുബൈയിലെ രണ്ട് ഫിറ്റ്നസ് വില്ലേജുകളിലും 19 ഹബ്ബുകളിലുമായി 13,000ത്തിലധികം സൗജന്യ ക്ളാസുകളും ഇത്തവണ സംഘടിപ്പിച്ചിരുന്നു.
ദുബൈ റണ്ണില്‍ 193,000 പേര് പങ്കെടുത്തു. 2019ലെ ആദ്യ പതിപ്പില്‍ 70,000 പേരാണ് പങ്കെടുത്തത്. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്ന ദു ൈറൈഡില് ഇത്തവണ 34,897 പേര് പങ്കെടുത്തു. 2020നെ അപേക്ഷ ിച്ച് ഇവിടെയും 75 ശതമാനം വര്‍ധന രേഖപ്പെടുത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാര്‍ഷിക സംരംഭമാണിത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെയാണ് ഡിഎഫ്സി നടന്നത്.