
ദുബൈ: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ ഭാഗമായി മലബാര്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു. ദുബൈയില്‍ നടന്ന പരിപാടിയില്‍ സ്വദേശികളും പ്രവാസികളോടൊപ്പം ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.
ഗ്ളോബല്‍ പീസ് അംബാസഡര്‍ ഹുസയ്ഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യുഎഇയില്‍ സ്വദേശികള്‍ക്കും വി േദശികള്ക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും, സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തക ഉമ്മു മര്വാന്, ഇമാറാത്തി അഭിഭാഷക ബുതയ്ന എന്നീ വനിതകള്‍ വിശിട്ാതിഥികളായി പങ്കെടുത്തു.

മലബാര്‍ പ്രവാസി പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് ഔദ്, ഖാലിദ് നവാബ്, മുഹമ്മദ് അസീം, നിയാസ് അല്‍ നൂര്‍, പി.കെ അന്‍വര്‍ നഹ, ഇ.കെ ദിനേശന്, ശരീഫ് കാരശ്ശേരി, മോഹന്‍ എസ്.വെങ്കിട്ട്, ബി.എ നാസര്‍, ജലീല്‍ പട്ടാമ്പി, രാജന് കൊളാവിപപ്പാലം, മൊയ്തു കുറ്റ്യാടി, മുജീബ് കൊയിലാണ്ടി, ഭാസ്കരന് വടകര, സുനില്‍ പയ്യോളി, കരീം, നിഷാദ്, സലാം തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറര്‍ എം.മുഹമ്മദലി നന്ദിയും പറഞ്ഞു. ടി.പി അഷ്റഫ്, ഹാരിസ് കോസ്മോസ്, സതീഷ് മാവൂര്‍, ബഷീര്‍ മേപ്പയൂര്‍, ഉണ്ണികൃഷ്ണന്, ജലീല്‍ മശ്ഹൂര്‍, നൗഷാദ് ഫേറാക്ക്, ചന്ദ്രന്, മൊയതു പേരാമ്പ്ര, അഹമ്മദ്, റഊഫ് പുതിയങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
യുഎഇയുടെ ഉന്നമനത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ ചടങ്ങില്‍ അനുസ്മരിച്ചു.