ദുബൈ: യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ ഡിസംബര്‍ 10ന് നടന്ന 106-ാമത് സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ 10 മില്യന്‍ ദിര്‍ഹമിന്റെ മെഗാ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് വനിത ഇംഗര്‍ ആണ് 20 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ 1 കോടി ദിര്‍ഹം സ്വന്തമാക്കിയത്.
10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഇംഗറിന് ഇവിംഗ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിഇഒ ഫരീദ് സാംജി ചെക്ക് കൈമാറി. ഇംഗര്‍ തെരഞ്ഞെടുത്ത 22, 23, 25, 27, 34 എന്നീ നമ്പുകളാണ് വിജയത്തിലേക്ക് എത്തിച്ചത്.
ഇംഗര്‍ മഹ്സൂസില് അപൂര്‍വമായേ പങ്കെടുത്തിട്ടുള്ളൂ. നേരത്തെ രണ്ട് വര്‍ഷം മുന്‍പാണ് പങ്കെടുത്തത്. 35 ദിര്‍ഹമിന് നാല് വാട്ടര്‍ ബോട്ടിലുകളിലൊന്ന് വാങ്ങിയാണ് സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലേക്ക് നാല് എന്‍ട്രികള്‍ക്ക് അര്‍ഹത നേടിയത്.
ഇംഗറിന്റെ 10 മില്യണ്‍ ദിര്‍ഹമിന്റെ വിജയം ആവേശകരമാന്നെ് ഫരീദ് സാംജി പറഞ്ഞു. 2022 മഹ്സൂസിനെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമാണ്. പ്രത്യേകിച്ചും, വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍ വിജയികളെ സമ്മാനിക്കാന്‍ മഹ്സൂസിസ് കഴിഞ്ഞതില്‍ ആഹ്ളാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ, മഹ്സൂസ് ഏകദേശം 215,000 വിജയികള്‍ക്ക് സമ്മാനത്തുകയായി 347,000,000 ദിര്‍ഹം നല്‍കിയിട്ടുണ്ട്. ഈ നേട്ടത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രസിപ്പിക്കുന്ന സമ്മാനമാണിതെന്നും മഹ്സൂസില് നിന്ന് അഭിനന്ദന കോള്‍ ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും ഇംഗര്‍ വികാരാധീനയായി പറഞ്ഞു.
”ആ കോള്‍ ആദ്യം ഒരു തമാശയായിരിക്കുമെന്നാണ് കരുതിയത്. അതിനാല്‍, ഇത് ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ ഞാനൊരു സുഹൃത്തിന്റെ സഹായം തേടി. അവള് അത്യാവേശപൂര്‍വം അത് സ്ഥിരീകരിച്ചു തന്നപ്പോള്‍ അങ്ങേയറ്റത്തെ സന്തോഷം തോന്നി” -ഇംഗര്‍ വിശദീകരിച്ചു.
മഹ്സൂസിന്റെ 31-ാമത്തെ കോടിപതിയാണ് സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന ഇംഗര്‍. ഒരു വയസ്സുള്ള മകനെ പരിപാലിക്കാന്‍ ഇപ്പോള്‍ അവധിയിലാണ്. സ്റ്റൈലിസ്റ്റ് ജോലി നിലനിര്‍ത്താന്‍ ഇംഗര്‍ തനിക്ക് ലഭിച്ച ഭാഗ്യസമ്മാനത്തിലെ തുക വിനിയോഗിച്ച് ഒരു ബ്യൂട്ടി സലൂണ്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ തുകയിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ തന്റെ ജീവിത രീതിയെ മാറ്റിമറിക്കുമെന്ന് പറഞ്ഞ അവര്‍ ഇതൊരു വലിയ വിജയമാണെന്നും അവകാശപ്പെട്ടു.
അടുത്ത കോടീശ്വരനാകാന്‍ ംംം.ാമവ്വീീ്വ.മല വഴി രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹമിന് ഒരു കുപ്പി വെള്ളം വാങ്ങി പങ്കെടുക്കാം. ഇത് തെരഞ്ഞെടുക്കുന്നതിലൂടെ ഒന്നിലധികം നറുക്കെടുപ്പുകള്‍, ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പ്രവേശിക്കാന്‍ പ്രാപ്തമാകുന്നു.
സൂപര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ 49 നമ്പറുകളില്‍ നിന്ന് 5 എണ്ണം തെരഞ്ഞെടുക്കണം. ഇതില്‍ മൂന്ന് ഉറപ്പുള്ള വിജയികള്‍ക്ക് ഓരോരുത്തര്‍ക്കും 100,000 ദിര്‍ഹം ലഭിക്കും. പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ അധിക പങ്കാളിത്ത ഫീ ഇല്ലാതെ 10,000,000 ദിര്‍ഹം നേടാനുള്ള അവസരത്തിനായി 39 ല്‍ 6 നമ്പറുകള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്.
അറബിയില്‍ ‘ഭാഗ്യം’ എന്നാണ് ‘മഹ്സൂസ്’ അര്‍ത്ഥമാക്കുന്നത്. ഓരോ ആഴ്ചയും ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വിജയിക്കാനുള്ള അവസരം ഇതുവഴി നല്‍കുന്നത്. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സമൂഹത്തിന് തിരികെ നല്‍കാനും മഹ്സൂസ് പ്രതിജ്ഞാബദ്ധമാണെന്നും സാംജി കൂട്ടിച്ചേര്‍ത്തു.