ക്രിസ്മസ് പുതുവര്‍ഷാഘോഷം: കേക്ക് ഫെസ്റ്റുമായി സഫാരി

സഫാരി ഹൈപറില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ പ്രമുഖ റേഡിയോ ജോക്കിയും സിനിമാ താരവുമായ അര്‍ഫാസ് കേക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തപ്പോള്‍

ഷാര്‍ജ: ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമേകാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരിയില്‍ കേക്ക് ഫെസ്റ്റിന് തിരി തെളിഞ്ഞു. രുചി വൈവിധ്യങ്ങളില്‍ മധുരവും നിറങ്ങളും ചലിച്ച് നാല്‍പതോളം തരത്തിലുള്ള കേക്കുകളാണ് സഫാരി ഹൈപര്‍ മാര്‍ക്കറ്റിലെ ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. നക്ഷത്ര വീഥികളിലൂടെ സഞ്ചരിച്ച് മനോഹരമായ അന്തരീക്ഷത്തത്തില്‍ ഒരുക്കിയ പേസ്റ്ററി രുചിക്കൂട്ടുകള്‍ ആരുടെയും കണ്ണുകളെ പ്രഭാവലയത്തിലാക്കുമെന്നുറപ്പ്.
ഡിസംബര്‍ 19ന് സഫാരി ഹൈപറില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ പ്രമുഖ റേഡിയോ ജോക്കിയും സിനിമാ താരവുമായ അര്‍ഫാസ് കേക്ക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ് മാനേജ്‌മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു. സഫാരി റിച്ച് പ്‌ളം കേക്ക്, സര്‍പ്രൈസ് പ്‌ളം കേക്ക്, പ്രീമിയം പ്‌ളം കേക്ക്, ഡകറേറ്റഡ് ക്രിസ്മസ് കേക്കുകള്‍, ഫ്രഷ്  ക്രീം കേക്ക്, ക്രിസ്തുമസ് യുലെലോഗ് കേക്ക്, ക്രിസ്മസ് ക്രീം കേക്ക്, ജിഞ്ചര്‍ ഹൗസ്, ക്രിസ്മസ് കുക്കീസ് തുടങ്ങി 50ല്‍ പരം വ്യത്യസ്ത കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. വിദഗ്ധരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റില്‍ തന്നെ തയാറാക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നുവെന്നതും എടുത്തു പറയേണ്ടതാണ്.  ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച്  സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കസ്റ്റമേഴ്‌സിനും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ ലഭ്യമാണ്. ബുക്കിംഗ് നമ്പര്‍: 0547935999.
ചുരുങ്ങിയ കാലയളവില്‍ രുചിവൈവിധ്യങ്ങള്‍ കൊണ്ട് യുഎഇയിലെ ജനമനസ്സുകള്‍ക്കിടയില്‍ ഇടം നേടിയ സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ എന്നും വ്യത്യസ്തമാര്‍ന്ന ഫുഡ് ഫെസ്റ്റിവലാണ് നടത്താറുള്ളത്. കുട്ടനാടന്‍ ഫുഡ് ഫെസ്റ്റ്, പിസ്സ ഫെസ്റ്റ്, തട്ടുകട, അച്ചായന്‍ ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ്‌ഫെസ്റ്റ്, ദോശ ഫെസ്റ്റ്, പുട്ട് ഫെസ്റ്റിവല്‍ തുടങ്ങിയ ഫുഡ്‌ഫെസ്റ്റിവലിന് ഉപഭോക്താക്കളില്‍ നിന്നും വമ്പിച്ച സ്വീകാര്യതയായിരുന്നു.