
ദുബായ്: യുഎഇയിലെ കുട്ടികള്‍ക്കായി എച്ച് നയന്‍ ഇവന്റ്സ് സംഘടിപ്പിച്ച പ്രഥമ ബാലപ്രതിഭാ പുരസ്കാരം ദേശിയ ബാലദിനത്തിനോടനുബന്ധിച്ച് ഖിസൈസിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടത്തിയ വര്‍ണ ശബളമായ ആഘോഷ പരിപാടിയില്‍ ഗ്ളോബല്‍ പ്രോഡിജി അവാര്‍ഡ് ജേതാവും, ഇന്റര്‍നാഷണല്‍ ഡയാന അവാര്‍ഡ് ജേതാവുമായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥി അമിത് മാസിന് ശബീലിന് അല്‍ബര്‍ഷ പൊലീസ് മേധാവി മേജര്‍ ഉമര്‍ മുഹമ്മദ് സുബൈര്‍ അല്‍ മര്‍സൂഖി സമ്മാനിച്ചു. അജ്മാന് ടൂറിസ്റ്റ് അറ്റന്ഷന് മേധാവി മയ്ഥാ അല്‍ സുവൈദി, മലയാള സിനിമാ താരം അതിഥി രവി, ലുലു ഖിസൈസ് മാനേജര്‍ ഫദലു എന്നിവര്‍ സന്നിഹിതരായിരുന്നു. ഗായകരായ ഇഷാന് ദേവ്, സരിഗമപ ഫെയിം റിതു രാജ് എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. മലപ്പുറം എരമംഗലം സ്വദേശി അഡ്വ. ഷബീല്‍ ഉമ്മറിന്റെയും ഡോ. സുമയ്യ ഷബീലിന്റെയും പുത്രനാണ് പതിനാറുകാരനായ അമിത്.