വിശ്രമിക്കാനും താമസിക്കാനുമുള്ള ഇടമായ വീട് വലിയൊരു അനുഗ്രഹമാണ്. അല്ലാഹു പറയുന്നുണ്ട്: നിങ്ങള്‍ക്ക് താമസിക്കാനായി അല്ലാഹു ഭവനങ്ങള്‍ സംവിധാനിച്ചിക്കുന്നു (സൂറത്തുന്നഹ്ല്). സമാധാനത്തിന്റെയും സ്നേഹാര്‍ദ്രതയുടെയും സ്വസ്ഥതയുടെയും കുടുംബ കേന്ദ്രമാണ് വീട്. സന്താന ശിക്ഷണത്തിന്റെയും പരിപാലനത്തിന്റെയും പ്രഥമ സ്ഥലവും വീട് തന്നെ. അതായത് മനുഷ്യന്റെ ആദ്യ വിദ്യാലയം വീടാണ്. മാതാപിതാക്കള്‍ പ്രഥമാധ്യാപകര്‍. അവര്‍ക്ക് ശിക്ഷണവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുന്നതോടൊപ്പം അവരോട് ചില ബാധ്യതകളും മാതാപിതാക്കള്‍ക്ക് ചെയ്യാനുണ്ട്. മക്കളോട് ചില കടപ്പാടുകളുണ്ടെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് മുസ്ലിം 1159).
ആത്യന്തികമായി മക്കള്‍ക്ക് രക്ഷിതാക്കള്‍ ചെയ്യേണ്ടത് അവരുടെ കുഞ്ഞു മനസ്സുകളില്‍ സത്യവിശ്വാസത്തിന്റെയും ദൈവാനുസരണയുടെയും ബാലപാഠങ്ങള്‍ പകരലാണ്. യഅ്ഖൂബ് നബി (അ) മക്കളോട് പറയുന്നത് വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: അദ്ദേഹം മക്കളോട് ചോദിച്ചുവത്രെ: നിങ്ങള്‍ എന്റെ കാല ശേഷം എന്തിനെയാണ് ആാധിക്കുക? അവര്‍ മറുപടി പറഞ്ഞു: താങ്കളുടെയും പിതാക്കളായ ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെയും ഇലാഹായ ഏക ദൈവത്തെയാണ് ഞങ്ങള്‍ ആരാധിക്കുക, അവനു മാത്രം വിധേയരുമായിരിക്കും ഞങ്ങള്‍ (സൂറത്തുല്‍ ബഖറ 133).
ചെറു പ്രായത്തില്‍ തന്നെ മക്കള്‍ക്ക് നല്ല സ്വഭാവങ്ങളും മൂല്യങ്ങളും പ്രായോഗികമായി ശീലിപ്പിക്കണം. നാടിനോടും സമൂഹത്തോടും പ്രതിബദ്ധത വരുത്തണം. നാടും ഒരു വീടാണല്ലോ. നാട്ടിലാണ് ഓരോരുത്തരുടെയും ബാല്യങ്ങള്‍ വികാസം പ്രാപിക്കുന്നത്. നാട്ടുനന്മകളും നല്ല നാട്ടുനടപ്പുകളും ശീലിപ്പിച്ച് പ്രൗഢരാക്കണം നമ്മുടെ മക്കളെ. ഭാവിഭാസുരങ്ങളായ യുവാക്കള്‍ വളര്‍ന്നു വലുതാകുന്നത് അവരുടെ പിതാക്കള്‍ ശീലിപ്പിച്ച പ്രകാരമായിരിക്കുമെന്നാണ് പ്രമുഖ അറബി കവി അബുല്‍ അലാഇല്‍ മഅരി കാവ്യാത്മകമായി പറഞ്ഞത്.
മക്കള്‍ക്ക് വീട്ടില്‍ നിന്നു തന്നെ അറബി ഭാഷാ പഠനം തുടങ്ങണം. അറബി പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്റെയും തിരുമേനി പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെയും ഭാഷയാണ്. അല്ലാഹു പറയുന്നു: നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്നതായി നാമത് അവതരിപ്പിച്ചിരിക്കുകയാണ് (സൂറത്തു യൂസുഫ് 02). അറബി ഭാഷ പഠിക്കണമെന്നും അത് ബുദ്ധിക്ക് സ്ഥിരതയും ധീരതയും വരുത്തുമെന്നുമാണ് ഉമര്‍ ബ്നു ഖത്താബ് (റ) പറഞ്ഞിരിക്കുന്നത് (ബൈഹഖി, ശുഅബുല്‍ ഈമാന്‍ 2 257).
മക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ നിലയും വിലയും മനസ്സിലാക്കിക്കൊടുത്ത് വിദ്യാസമ്പന്നരാക്കണം. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവ് നല്‍കപ്പെട്ടവരെയും അല്ലാഹു ഏറെ പദവികള്‍ ഉയര്‍ത്തുന്നതാണ് (സൂറത്തുല്‍ മുജാദില 11).
ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങളും ഭംഗികളുമായ സന്താനങ്ങളെ നന്നായി പരിപാലിച്ച് ഐഹിക ജീവിതത്തിലേക്കുള്ള തിളങ്ങും താരങ്ങളാക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. മക്കള്‍ക്ക് വീട്ടില്‍ വെച്ച് തന്നെ കുടുംബ ബന്ധങ്ങളും സാമൂഹിക സൗഹൃദങ്ങളും പരിശീലിപ്പിക്കണം. കുടുംബത്തിലും സമൂഹത്തിലും ബഹുമാനിക്കേണ്ടവരെയും ഗണിക്കേണ്ടവരെയും മുന്‍ഗണനാ ക്രമത്തില്‍ പഠിപ്പിക്കണം. മാതാവ്, പിതാവ്, സഹോദരി, സഹോദരന് എന്നിങ്ങനെ… ആരോടാണ് ഏറെ കടപ്പെട്ടിരിക്കുന്നതെന്ന് ചോദിച്ച അനുയായിയോട് നബി (സ്വ) ഉമ്മയോട് എന്നാണ് പ്രതികരിച്ചത്. പിന്നെ ആരോടെന്ന് ചോദിച്ചപ്പോള്‍ ഉമ്മയോടെന്ന് തുടര്‍ന്നു. വീണ്ടും അതേ മറുപടി. നാലാമതായാണ് ഉപ്പയെ പറഞ്ഞത്. പിന്നെ അടുത്ത ബന്ധുക്കള്‍, പിന്നെ അവരോട് അടുത്തവര്‍ (ഹദീസ് അബൂ ദാവൂദ് 5139).
മക്കള്‍ക്ക് കുടുബക്കാരെയും ബന്ധക്കാരെയും ചെറുപ്രായത്തില്‍ പരിചയപ്പെടുത്തണം. അവരെയും കൂട്ടി ഇടക്കിടെ കുടുംബ വീടുകള്‍ സന്ദര്‍ശിക്കണം. നബി (സ്വ) പറയുന്നു: കുടുംബ ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ കുടുംബ പരമ്പര പഠിക്കണം. കുടുംബ ബന്ധം ചേര്‍ത്താല്‍ കുടുംബത്തില്‍ സ്നേഹവും ധനത്തില്‍ ഐശ്വര്യവും ആയുസ്സില്‍ ദൈര്‍ഘ്യവുമുണ്ടാകും.