
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനിൽ യു എ ഇ ദേശീയ ദിനാഘോഷം കർണാടക നിയമസഭാംഗവും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ഡി കെ ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു ഈ രാജ്യത്ത് ജനിച്ചു വളർന്ന കുട്ടികൾ പോലും ഇന്ത്യൻ ദേശീയതയും സംസ്കാരവും നിലനിർത്തി ഈ രാജ്യത്തോട് കൂറു പുലർത്തി ജീവിക്കുന്നത് കാണുന്നത് തന്നെ ഏറ അത്ഭുതപ്പെടുത്തിയെന്നും പ്രതിസന്ധി ഘട്ടത്തിൽ തന്നോടൊപ്പം നിന്നവരാണ് മലയാളികളെന്നും അത് മറക്കാനാകില്ലെന്നും
അറബിക് നൃത്തവും മറ്റും നമ്മുടെ കുട്ടികൾ അവതരിപ്പിക്കുന്നത് അന്നം തരുന്ന
ഈ രാജ്യത്തോട് കാണിക്കുന്ന സ്നേഹമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഉപസമിതികളായ ഫെസ്റ്റിവൽ,കൾച്ചറൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശിവകുമാർ. പ്രസിഡണ്ട്
അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.വി.നസീർ,ട്രഷറർ
ശ്രീനാഥ് കാടഞ്ചേരി, ഷാർജ ഇന്ത്യൻ സ്കൂൾ സി.ഇ.ഓ കെ.ആർ.രാധാകൃഷ്ണൻ നായർ,പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ.മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്,ജോയിന്റ് ട്രഷറർ ബാബു വർഗീസ്, റോയ് മാത്യു, സാം വർഗീസ്, പ്രദീഷ് ചിതറ, അബ്ദുമനാഫ്, അബ്ദുൽ മനാഫ്, കബീർ ചാന്നാങ്കര, കൾച്ചറൽ കമ്മിറ്റി ഫെസ്റ്റിവൽ കമ്മിറ്റി കോഡിനേറ്റർമാരായ കെ.ടി.നായർ,എ.കെ.അബ്ദുൽ ജബ്ബാർ,കൺവീനർമാരായ സി.ബി.കരീം,ഷാജു നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച യു.ഇ യുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.