ദുബൈ: മലയാളി ബിസിനസ് നെറ്റ്വര്ക്കായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്സ് അസോസിയേഷന് (ഐപിഎ) 51-ാമത് യുഎഇ ദേശീയ ദിനം വര്‍ണാഭമായി ആഘോഷിച്ചു. കേരളത്തിന്റെ തനത് നാടന്‍ കലാരൂപങ്ങള്‍ അണിനിരത്തിയും യുഎഇ ഭരണാധികാരികള്‍ക്ക് ആദരമര്‍പ്പിച്ചും ചതുര് വര്‍ണ പതാക അലങ്കരിച്ച വാഹന ഘോഷയാത്ര നടത്തിയുമാണ് ആഘോഷമൊരുക്കിയത്. ഡോ. മുഹമ്മദ് കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്മാന് വി.കെ ഷംസുദ്ദീന് അധ്യക്ഷനായി. എ.കെ ഫൈസല്‍, തങ്കച്ചന് മണ്ഡപത്തില്‍, ഖലീഫ ബിന്‍ അലൈത്ത, ഷംസുദ്ദീന് നെല്ലറ, ഹക്കീം വാഴക്കാല, അഫി അഹ്മദ് സ്മാര്‍ട് ട്രാവല്‍, മുനീര്‍ അല്‍ വഫ, സൈനുദ്ദീന്‍ ഹോട്പാക്ക്, അഡ്വ. അജ്മല്‍, ഹാരിസ് ക്ളികോണ്, അസൈനാര്‍ ചുങ്കത്ത്, സല്മാന് ഫാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ വാഹന അലങ്കാര മത്സരത്തില്‍ ഫിറോസ് അബ്ദുള്ള ഒന്നാം സ്ഥാനവും അന്സിഫ് ആതവനാട്, കബീര്‍ ടെല്‍കോണ്‍ തുടങ്ങിയവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഡിഎംഎ അവതരിപ്പിച്ച കളരിപ്പയറ്റ്, എടരിക്കോട് സംഘത്തിന്റെ കോല്‍ക്കളി തുടങ്ങിയവ ആഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. ഷാഫി അല്‍ മുര്‍ഷിദി, സലീം മൂപ്പന്, സത്താര്‍ മാമ്പ്ര, റഫീഖ് സിയാന, കബീര്‍ ടെല്‍കോണ്‍, ഷാഫി നെച്ചിക്കാട്ട്, ഉബൈദ്, ബിബി ജോണ്‍, അന്സിഫ് ആതവനാട് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.