
ഫുജൈറ: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഫുജൈറയിലെ രണ്ടാമത്തെ ഷോറൂം ഹമദ് ബിന്‍ അബ്ദുല്ല റോഡില്‍ ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് അബ്ദുല്‍ സലാം കെ.പി, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് എം.പി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വീരാന്‍കുട്ടി കെ.പി, സീനിയര്‍ ഡയറക്ടര്‍ മായന്‍കുട്ടി.സി, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ അമീര്‍ സി.എം.സി, മാനുഫാക്ചറിംഗ് ഹെഡ് എ. കെ ഫൈസല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വന്‍ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. തന്റെ ഊര്‍ജസ്വല സാന്നിധ്യം കൊണ്ട് ആവേശം നിറച്ച അനില്‍ കപൂര്‍, തന്നെ കാണാനെത്തിയവരെ കൈയ്യിലെടുക്കുന്ന പ്രകടനങ്ങളും കാഴ്ച വെച്ചു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഏറെ അഭിമാനകരമെന്ന് അഭിപ്രായപ്പെട്ട ഷംലാല്‍ അഹമ്മദ്, വടക്കന്‍ എമിറേറ്റുകളിലും യുഎഇയിലാകെയും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്നും വ്യക്തമാക്കി.
3000ത്തിലധികം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഫുജൈറയിലെ പുതിയ ഷോറൂമില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 30,000 ജ്വല്ലറി ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 18, 22, 24 കാരറ്റില്‍ കമനീയ ആഭരണ ശേഖരമാണ് ഇവിടെയുള്ളത്. കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിംഗിനുള്ള പ്രത്യേക സൗകര്യവുമുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവത്തിന് ഷോറൂമില്‍ ആഡംബരപൂര്‍ണമായ ലോഞ്ചും പ്രത്യേക ട്രയല്‍ റൂമും ഒരുക്കിയിട്ടുണ്ട്.
10 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 295ലധികം ഔട്ലെറ്റുകളുടെ ശക്തമായ റീടെയില്‍ ശൃംഖലയുമായി ആഗോള തലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീടെയില്‍ ബ്രാന്‍ഡായി നിലകൊളളുകയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്.