
ദുബൈ: പോറ്റമ്മ നാടായ യുഎഇയെ നെഞ്ചേറ്റിയവരാണ് മലയാളി സമൂഹമെന്ന് യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ അഭിപ്രായപ്പെട്ടു. അമ്പത്തിയൊന്നാമത് യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കെഎംസിസി കൈന്ഡ്നസ് ബ്ളഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടെ നിന്നവരെ ചേര്‍ത്തു പിടിക്കുന്നവരാണ് യുഎഇ ഭരണാധികാരികളെന്നും അവര്‍ നല്കിയ കരുതലും സ്നേഹവുമാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിന് പ്രവാസ ലോകത്ത് ഉന്നമനത്തിന് നിദാനമായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് പോലും പ്രവാസ സമൂഹത്തെ ചേര്‍ത്ത് പിടിച്ച യുഎഇക്ക് വേണ്ടി നല്കാവുന്ന ഏറ്റവും വലിയ സേവനമാണ് രക്തദാന ക്യാമ്പിലൂടെ മലയാളി സമൂഹത്തിന് വേണ്ടി കെഎംസിസി നിര്‍വഹിക്കുന്നതെന്നും ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ വ്യക്തമാക്കി. ഈ രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തെ സേവനമായി ആഘോഷിച്ച കെഎംസിസിയുടെ പ്രവര്‍ത്തനം മലയാളി സമൂഹത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. രക്തം നല്‍കിയായിരുന്നു അദ്ദേഹം ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. പിഎ ഗ്രൂപ് ചെയര്‍മാനും യുവ വ്യവസായിയുമായ സല്മാന് ബിന്‍ ഇബ്രാഹിം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഏറ്റവും കൂടുതല്‍ പേരെ രക്തദാനം നല്‍കാനായി എത്തിച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, മംഗല്പാടി പഞ്ചായത്ത് കമ്മിറ്റി എന്നിവക്കുള്ള അനുമോദന പത്രം സമ്മാനിച്ചു. ദുബൈ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര് ഹാജി എടച്ചാക്കൈ, സംസ്ഥാന ആക്ടിംഗ് ജന.സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സംസ്ഥാന ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ ചെര്‍ക്കള, റഹ്മത്തുള്ള കാഞ്ഞങ്ങാട്,
ഹാരിസ് ബെദിര, ഇബ്രാഹിം മുണ്ട്യത്തട്ക്ക, സലാം ഹാജി വെല്‍ഫിറ്റ്, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ടി.ആര് ഹനീഫ് മേല്‍പറമ്പ്, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ദീന്‍, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീഞ്ചന്തട്ക്ക, യൂസുഫ് മുക്കൂട്, കൈന്ഡ്നസ് ബ്ളഡ് ഡൊണേഷന്‍ ടീം പ്രധിനിധികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത്, മണ്ഡലം ഭാരവാഹികളായ എ.ജി.എ റഹ്മാന്, ഷബീര്‍ കൈതക്കാട്, ഹനീഫ് ബാവ നഗര്‍, ഷാജഹാന് കാഞ്ഞങ്ങാട്, റഷീദ് ആവിയില്‍, ഡോ. ഇസ്മായില്‍, സുബൈര്‍ അബ്ദുല്ല, സത്താര്‍ ആലമ്പാടി, നിസാര്‍ മാങ്ങാട്, ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, സിദ്ദീഖ് അഡൂര്‍, മുനീര്‍ പള്ളിപ്പുറം, സൈഫുദ്ദീന് കെ.എം, സുഹൈല്‍ കോപ്പ, മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, യൂസുഫ് ഷേണി, അഷ്റഫ് ബച്ചന്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, മറ്റു മുനിസിപ്പല്‍-പഞ്ചായത്ത് ഭാരവാഹികള്‍, വ്യവസായ പ്രമുഖര്‍ സംസാരിച്ചു. ജില്ലാ ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ നന്ദി പറഞ്ഞു.