ദുബൈ: പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ശനിയാഴ്ച വൈകുന്നേരം ഖിസൈസ് ക്രസന്റ് സ്കൂളില്‍ പെരുമ പയ്യോളി യുഎഇ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഒരുക്കുന്ന മെഗാ ഇവന്റ് ‘പുതുവത്സര പെരുമ 2023’ ബ്രോഷര്‍ പ്രകാശനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പ്രമോദ് തിക്കോടി, ബിജു തിക്കോടി, ബഷീര്‍ പാന്‍ ഗള്‍ഫ്, ഷാജി ഇരിങ്ങല്‍, റിയാസ് കാട്ടടി, സതീഷ് പള്ളിക്കര, സാജിദ് പുറത്തൂട്ട്, സുനില്‍ പാറേമ്മല്‍, ഷമീര്‍ കാട്ടടി, മൊയ്തീന് പട്ടായി, അഭിലാഷ് പുറക്കാട്, ബഷീര്‍ ഇശല്‍, ഉണ്ണി അയനിക്കാട് പങ്കെടുത്തു.