ദുബായ്: ഐഡിയക്രേറ്റ് എജ്യൂടെയ്ന്മെന്റ് കമ്പനിയുടെ പ്രധാന ബ്രാന്റായ ഓറഞ്ച് വീല്‍സ് രാജ്യാന്തര ശിശുദിനത്തെ അനുസ്മരിക്കാന്‍ പാം ജുമൈറ നഖീല്‍ മാളിലെ സെന്ററില്‍ ‘ഓറഞ്ച് കാര്‍ണിവല്‍’ സംഘടിപ്പിച്ചു. വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി വിനോദ പരിപാടികളും ഗെയിമുകളും ഒരുക്കിയിരുന്നു. പ്രകൃതിയോടിണങ്ങുന്ന വിധത്തില്‍ ക്രിയാത്മകവും പുതുമയുള്ളതായ ചുറ്റുപാടില്‍ ആറു മാസം മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്കായി തയാറാക്കിയ വണ്‍ സ്റ്റോപ് എജ്യൂടെയിന്‍മെന്റ് ഇടമാണ് ഓറഞ്ച് വീല്‍സ്. ‘കളിക്കുക, കണ്ടെത്തുക, സൃഷ്ടിക്കുക’ എന്ന മുദ്രാവാക്യവുമായി സുരക്ഷിതവും വൃത്തിയുള്ളതും രസകരവുമായ അന്തരീക്ഷത്തില്‍ ഉല്ലസിക്കാനായാണ് ഓറഞ്ച് വല്‍സ് ഇത്തരമൊരു ഇടമുണ്ടാക്കിയിരിക്കുന്നത്.
കുട്ടികളിലെ ക്രിയാത്മക വശങ്ങളെ ഉണര്‍ത്തുന്ന അനുഭവം ഓറഞ്ച് കാര്‍ണിവല്‍ കുട്ടികള്‍ക്ക് നല്കി. എന്നേക്കും നിധിയായി സൂക്ഷിക്കാന്‍ വിനോദവും ഓര്‍മകളും നിറഞ്ഞതായിരുന്നു പരിപാടികള്‍. കുട്ടികള്‍ക്ക് കളിക്കാനും സുരക്ഷിത ചുറ്റുപാടില്‍ മനസ് തുറന്ന് ഇടപഴകാനും അവസരമുണ്ടായിരുന്നതിനാല്‍, ഇത് കുരുന്നുകള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരുല്‍സവ ദിനം തന്നെയായി മാറി.
”ഗെയിംസ്, മ്യൂസിക്, ഡാന്‍സ്, ആര്‍ട്സ് തുടങ്ങിയവയിലൂടെ എന്നും ഓര്‍മിക്കപ്പെടുന്ന അനുഭവങ്ങള്‍ക്കായി കുട്ടികളെ പ്രാപ്തരാക്കാനാകുന്നതില് ഞങ്ങള്‍ക്ക് അതിയായ ആഹ്ളാദമുണ്ട്” -ഐഡിയക്രേറ്റ് എജ്യൂടെയ്ന്മെന്റ് കമ്പനി സിഇഒ ഷിഫാ യൂസഫലി പറഞ്ഞു. കുട്ടികളില്‍ ആത്മവിശ്വാസം സൃഷ്ടിക്കാനും സ്വതന്ത്രമായി ഇടപഴകാനുള്ള ശേഷി വര്‍ധിപ്പിക്കാനും തങ്ങള്‍ സഹായിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
കാര്‍ണിവലിലെ പ്രവര്‍ത്തനങ്ങളില്‍ ഇന്ററാക്ടീവ് ഡ്രമ്മിംഗ് സെഷനുകള്‍, മാജിക്-ബബിള്‍-കോമഡി ഷോകള്‍, പരേഡുകള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. കൂടാതെ, പ്രശസ്തമായ ചില മാസ്കോട്ടുകളെ കാണാനും കുട്ടികള്‍ക്ക് അവരമുണ്ടായിരുന്നു. കുട്ടികള്‍ അവയെ അഭിവാദ്യം ചെയ്തു. ശ്രദ്ധേയമായ ബബിള്‍ നൃത്തത്തോടെ അവസാനിച്ച സവിശേഷ നൃത്ത പരിപാടിയില്‍ കുട്ടികളും ചേര്‍ന്നു. സമാപനത്തില്‍ കുട്ടികള്‍ക്ക് ഗുഡി ബാഗുകള്‍ സമ്മാനമായി നല്കി.
ഓറഞ്ച് വീല്‍സില്‍ കുട്ടികളെ സര്വസ്വതന്ത്രരാക്കി വിട്ടിരുന്നു. അത് കുട്ടികളില്‍ മാനസികവും ശാരീരികവും സാമൂഹികവുമായ വികസനം വര്‍ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട് -ഷിഫ അഭിപ്രായപ്പെട്ടു.
വിദഗ്ധ പര ിശീലകര് നയിക്കുന്ന ആക്റ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള ചുറ്റുപാടില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും കളിക്കാനും ഓറഞ്ച് വീല്‍സ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. എജ്യൂടെയിന്‍മെന്റ് സെന്റര്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തീം ജന്മദിന പാര്‍ട്ടികള്‍, കമ്മ്യൂണിറ്റി ഇവന്റുകള്‍, വര്‍ക്ക്ഷോപ്പുകള്‍ മുതലായവ നടത്തുന്നു. സോഫ്റ്റ് പ്ളേ, ടോഡ്ലര്‍ പ്ളേ, റോള്‍ പ്ളേ എന്നിവയ്ക്കായുള്ള വിവിധ കളിസ്ഥലങ്ങളും ഇവിടെയുണ്ട്. കൂടാതെ, വിശാലമായ ഇന്‍ഡോര്‍ പ്ളേ ഏരിയയും ഉള്‍പ്പെടുന്നു.
2015ല്‍ സ്ഥാപിതമായ ഐഡിയക്രേറ്റ് എജ്യൂടെയ്ന്മെന്റ് കമ്പനി ഷിഫാ യൂസഫലിയുടെ ആശയമാണ്. അതിന്റെ വിദ്യാഭ്യാസ ബ്രാന്‍ഡുകളായ ഓറഞ്ച് വീല്‍സ്, ഓറഞ്ച് ഹബ്, ഓറഞ്ച് സീഡ്സ് നഴ്സറി എന്നിവയിലൂടെ യുഎഇയിലെ സജീവ സെന്‍സറി ലേണിംഗും അത്യാധുനിക ഇന്‍ഡോര്‍ ഫാമിലി എന്റര്ടെയ്ന്മെന്റ് സെന്ററുകളും വഴി സമാനതകളില്ലാത്ത അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മികവ് കൈവരിക്കുകയും ആഗോള വിദ്യാഭ്യാസ രംഗത്തും ആദ്യ കാല വിദ്യാഭ്യാസ മേഖലയിലും ഒരു മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഐഡിയക്രേറ്റിന്റെ കാഴ്ചപ്പാട്.