പി.എ ഇബ്രാഹിം ഹാജി വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലെ മാതൃകാ വ്യക്തിത്വം: നിസാര്‍ തളങ്കര

ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ദുബൈ കെഎംസിസിയിലെ പി.എ ഇബ്രാഹിം ഹാജി സ്മാരക ഓഡിറേിയത്തില്‍ സംഘടിപ്പിച്ച സ്മൃതി സമ്മേളനം യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: പ്രവാസ ലോകത്തും കേരളത്തിലും കര്‍ണാടകയിലും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച മാതൃകാ വ്യക്തിത്വമായിരുന്നു ഡോ. പി.എ ഇബ്രാഹിം ഹാജിയെന്ന്
ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സമ്മേളന സംഗമം ഉദ്ഘാടനം ചെയ്ത യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര പറഞ്ഞു. കാലത്തിന് മുന്‍പേ സഞ്ചരിച്ച മഹാ മനീഷിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വിപ്‌ളവത്തിന് തിരി തെളിച്ച പി.എ ഇബ്രാഹിം ഹാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായി ഉയര്‍ന്ന് വന്നത് അനേകം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. നല്ലൊരു ബിസിനസുകാരനായിരിക്കുമ്പോള്‍ തന്നെ അനേകായിരങ്ങള്‍ക്ക് അത്താണിയായി വര്‍ത്തിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും പ്രവാസ ലോകത്ത് എന്ത് വിഷയങ്ങളുണ്ടായാലും അതിന്റെ തീര്‍പ്പിനായി ചെന്നെത്താറുണ്ടായിരുന്നത് ഇബ്രാഹിം ഹാജിയിലേക്കായിരുന്നുവെന്നും നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. അബൂ ഹൈല്‍ കെഎംസിസിയിലെ പി.എ ഇബ്രാഹിം ഹാജി സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി പി.എ ഇബ്രാഹി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ ഉദ്യാവര്‍ നേതൃത്വം നല്‍കി. നാട്ടില്‍ നിന്നെത്തിയ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞിയെ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയും ജില്ലാ പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞിയെ ജില്ലാ കെഎംസിസി ജന.സെക്രട്ടറി സലാം കന്യാപ്പാടിയും ഷോള്‍ അണിയിച്ച് ആദരിച്ചു. കാസര്‍കോട് സി.എച്ച് സെന്റര്‍ സ്ഥാപക മെംബറായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കെഎംസിസി സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍, ദുബൈ വെല്‍ഫെയര്‍ സ്‌കീം കാമ്പയിനില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി, മൂന്നാം സ്ഥാനത്തെത്തിയ കാസര്‍കോട് മണ്ഡലം കമ്മിറ്റി, കുടിശ്ശിക സമാഹരിക്കുന്നതില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹസ്‌കര്‍ ചൂരി, മൂന്നാം സ്ഥാനം നേടിയ ഷബീര്‍ കൈതക്കാട്, കെഎംസിസി വെല്‍ഫയര്‍ സ്‌കീമിന് സാങ്കേതിക വിദ്യ സൗകര്യപ്പെടുത്തിയ വെല്‍ഫെയര്‍ സ്‌കീം ജില്ലാ കണ്‍വീനര്‍ ഇസ്മായില്‍ നാലാംവാതുക്കല്‍, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മുനീര്‍ ബേരിക്ക, വെല്‍ഫെയര്‍ കാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, സഫ്‌വാന്‍ അണങ്കൂര്‍, സുബൈര്‍ അബ്ദുള്ള, ഹാഷിം മഠത്തില്‍, സലാം മാവിലാടം, നിസാര്‍ നങ്ങാരത്ത്, റാഷിദ് പടന്ന, റാഷിദ് ആവിയില്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അഡ്വ. സാജിദ് അബൂബക്കര്‍, ഹംസ തൊട്ടി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെര്‍ക്കള, ഒ.കെ ഇബ്രാഹിം, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, സാദിഖ് തിരുവനന്തപുരം, ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, ഇസ്മായില്‍ ഏറാമല, പി.വി നാസര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ദീന്‍, സലാം തട്ടാനിച്ചേരി, ഹസൈനാര്‍ ബീഞ്ചന്തടുക്ക, അഷ്‌റഫ് പാവൂര്‍, യൂസുഫ് മുക്കൂട്, എസ്‌കെഎസ്എസ്എഫ് ദുബൈ-കാസര്‍കോട് ജില്ലാ സെക്രട്ടറി ഷാഫി അസ്അദി, മറ്റു മണ്ഡലം-മുനിസിപ്പല്‍-പഞ്ചായത്ത് ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ പങ്കെടുത്തു. മണ്ഡലം കമ്മിറ്റികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എ ജി.എ റഹ്മാനും സുബൈര്‍ അബ്ദുള്ളയും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മഹമൂദ് ഹാജി പൈവളിക പ്രാര്‍ര്‍ത്ഥന നടത്തി. ജില്ലാ ട്രഷറര്‍ ടി. ആര്‍ ഹനീഫ് മേല്‍പറമ്പ് നന്ദി പറഞ്ഞു.