നടന്‍ ആര്‍.മാധവന്‍ അല്‍അന്‍സാരി എക്‌സ്‌ചേഞ്ച് ബ്രാന്‍ഡ് അംബാസഡര്‍

അല്‍അന്‍സാരി എക്‌സ്‌ചേഞ്ച് ഒഫീഷ്യല്‍ ബ്രാന്റ് അംബാസഡറായി കരാറില്‍ ഒപ്പു വെച്ച ശേഷം നടന്‍ ആര്‍.മാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദുബൈ:പ്രശസ്ത നടന്‍ ആര്‍.മാധവന്‍ അല്‍അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ പുതിയ ബ്രാന്റ് അംബാസഡറായി. ഇതുസംബന്ധിച്ച് ഗ്രാന്റ് ഹയാത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അല്‍ന്‍സാരി കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചു.
ഇന്ത്യന്‍ സിനിമയില്‍ ഉന്നതാംഗീകാരം നേടിയ ജനപ്രിയ പാന്‍ ഇന്ത്യന്‍ കലാകാരനായ മാധവന്‍ നിര്‍മാതാവും എഴുത്തുകാരനും കൂടിയാണ്. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ പുതിയ നീക്കം ഉപയോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ മൂല്യവും ഐഡന്റിറ്റിയും കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിക്കും.
”ആര്‍.മാധവനെ ഞങ്ങളുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി സ്വാഗതം ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാധവന്‍ ഇനി അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ മുഖമാകും” -അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ബിതാര്‍ പറഞ്ഞു.
”അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും, ഉപയോക്തൃ കേന്ദ്രീകൃത സംസ്‌കാരത്തിലൂടെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് അതിന്റെ വിശ്വസ്ത ഉപയോക്താക്കളുടെ വിശ്വാസം നേടിയിട്ടുണ്ട്. ഈ യാത്രയുടെ ഭാഗമാവാന്‍ കഴിഞ്ഞ ഞാന്‍ സന്തുഷ്ടനാണ്” -മാധവന്‍ വ്യക്തമാക്കി.
ബ്രാന്‍ഡിന്റെ യാത്രയില്‍ പങ്കെടുക്കാനും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനും സേവന വാഗ്ദാനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും പ്രമുഖ വ്യക്തികളെ സ്വാഗതം ചെയ്യാനുമുള്ള അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ പ്രഖ്യാപനം. കമ്പനി അതിന്റെ വ്യാപ്തി വിപുലീകരിക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഉപയോക്താക്കള്‍ക്ക് അവരുടെ ഇടപാടുകള്‍ക്ക് ഏറ്റവും കൂടുതല്‍ മൂല്യം നല്‍കാനുമായി നിരവധി സേവനങ്ങളും സംരംഭങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സംവിധായകന്‍ ജിസ് ജോയിയും നടനും ആര്‍ജെയുമായ മിഥുന്‍ രമേശും പരിപാടിയില്‍ സംബന്ധിച്ചു.