
ശരീരഭാരം 11 കിലോയും ബ്ളഡ് ഷുഗര്‍ 50 ശതമാനവും കുറച്ച് ബഹാവുദ്ദീന്‍ നേടിയത് 5,000 ദിര്‍ഹം.
റാക് ഹോസ്പിറ്റല്‍ കാഷ് പ്രൈസും മറ്റുമായി നല്‍കിയത് 40,000 ദിര്‍ഹമിന്റെ സമ്മാനങ്ങള്‍
റാസല്‍ഖൈമ: റാക് ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന സമ്മാന വിതരണ ചടങ്ങോടെ 3 മാസം നീണ്ട റാക് ഡയബെറ്റിസ് ചാലഞ്ച് 2022ന് സമാപനമായി. രോഗത്തിന്റെ ബയോ മാര്‍ക്കറുകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ചാലഞ്ച്, ജനങ്ങളുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ പ്രമേഹത്തെ വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാനും മാറ്റാനും കഴിയുമെന്ന് തെളിയിച്ചു. പങ്കെടുത്ത ഭൂരിഭാഗം പേരിലും എച്ച്ബിഎ1സി ലെവലില്‍ കാര്യമായ മാറ്റം ദൃശ്യമായി. ശരാശരി 7.49 (പ്രമേഹം) എന്ന റീഡിംഗില്‍ നിന്നും അത് 5.07 ആയി കുറഞ്ഞു. ഒപ്പം, ശരാശരി 4 കിലോഗ്രാം ഭാരക്കുറവും അനുഭവപ്പെട്ടു. മൊത്തത്തില്‍ ജീവിത ശൈലീ സൂചികയില്‍ 5% പുരോഗതി നേടാനായി. പങ്കെടുക്കുന്നവരില്‍ 70% പേരും അമിത ഭാരമുള്ളവരും മത്സരത്തിന്റെ തുടക്കത്തില്‍ 5.7ന് മുകളില്‍ എച്ച്ബിഎ1സി ഉള്ളവരുമായിരുന്നു എന്നത് ശ്രധ്യേമായ കാര്യമായിരുന്നു.
5,000 ദിര്‍ഹം കാഷ് പ്രൈസുമായി അധ്യാപകനും ഷാര്‍ജയില്‍ താമസക്കാരനുമായ 58 വയസ്സുള്ള ബ്രിട്ടീഷ് പൗരന് ബഹാവുദ്ദീന്‍ സയ്യിദ് ഓവറോള്‍ ജേതാവായി. കൂടാതെ, ഫിസിക്കല്‍ കാറ്റഗറിയിലെ പുരുഷ വിഭാഗത്തില്‍ ഒന്നാം സമ്മാനവും ലഭിച്ചു. എച്ച്ബിഎ1സി ലെവലുകള്‍ 5.8 ആയി 0.50% കുറയ്ക്കുകയും 11 കിലോ ഭാരം കുറയ്ക്കുകയും ചെയ്തുകൊണ്ട് 38.38% മൊത്തം സൂചികയിലുള്ള പുരോഗതി അദ്ദേഹം കൈവരിച്ചു.
28.73% പുരോഗതി പ്രകടമാക്കി ശാരീരിക പങ്കാളിത്തം എന്ന കാറ്റഗറിയില്‍ സ്ത്രീ വിഭാഗത്തില്‍ സമാനമായ ബഹുമതികള്‍ നേടിയത് സൈറ വസീം മാലിക് ആയിരുന്നു.

ആണ്, പെണ് വിഭാഗങ്ങളിലെ രണ്ടും മൂന്നും സമ്മാന ജേതാക്കള്‍ക്ക് യഥാക്രമം 3000, 2000 ദിര്‍ഹമിന്റെ കാഷ് പ്രൈസുകള്‍ ലഭിച്ചു. റാക് ഡിസി 22 കോര്‍പറേറ്റ് ചാലഞ്ചിലെ വിജയികള്‍ സ്റ്റെവിന്‍ റോക്കും സഖര്‍ പോര്‍ട്ടും ആയിരുന്നു.
വെര്‍ച്വല്‍ കാറ്റഗറിയില്‍, സിന്ധു ജോര്‍ജ് ബോസ്കോ മറ്റ് വെല്ലുവിളികളെ മറികടന്നു. അവര്‍ രണ്ടും മൂന്നും റാങ്കുള്ള മത്സരാര്‍ത്ഥികള്‍ക്കൊപ്പം വാള്‍ഡോര്‍ഫ് അസ്റ്റോറിയ റാസല്‍ഖൈമയില്‍ നിന്ന് സ്റ്റേകേഷന്‍ വൗച്ചറുകള്‍ സ്വീകരിച്ചു. കൂടാതെ, എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള മികച്ച 10 പങ്കാളികള്‍ക്ക് 1,500 ദിര്‍ഹം മൂല്യമുള്ള കോംപ്ളിമെന്ററി റാക് ഹോസ്പിറ്റല്‍ സ്വിസ് ഹെല്‍ത്ത് ചെക്ക് വൗച്ചറും ലഭിച്ചു.
റാസല്‍ഖൈമ ആരോഗ്യ പ്രതിരോധ മന്ത്രാലയം (മെഹാപ്) റെപ്രസെന്ററ്റീവ് കാര്യാലയ മേധാവി ഖാലിദ് അബ്ദുല്ല മുഹമ്മദ് അല്‍ ഷിഹ്ഹി അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികളെയും പങ്കാളികളെയും അനുമോദിച്ചു.
മൊഹാപ്പുമായി സഹകരിച്ച് പ്രമേഹത്തിനെതിരെ രാജ്യത്ത് ആദ്യമായി നടത്തിയ റാക് ഡയബെറ്റിസ് ചാലഞ്ച് 2022ല്‍ റാസല്‍ഖൈമയില്‍ നിന്നും ഏകദേശം 3000 എന്റോള്മെന്റുകളാണുണ്ടായത്. വിവിധ ഗ്രൂപ്പുകളിലായി ആദ്യ 3 സ്ഥാനങ്ങളില്‍ ഇവര്‍ സജീവമായി മത്സരിച്ചു. ഫിസികല്‍ (പുരുഷന്/സ്ത്രീ), വെര്‍ച്വല്‍, കോര്‍പറേറ്റ് എന്നീ കാറ്ററഗറികളിലാണ് ആളുകള്‍ മല്‍സരിച്ചത്.
ഞഅഗ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദിഖി വിജയികളെയും പങ്കാളികളെയും അഭിനന്ദിച്ചു. ”റാക് ഡയബെറ്റിസ് ചാലഞ്ച് 2022 അതുല്യമായ ഒരു ഉദ്യമമായിരുന്നു. ഇത് ഈ മേഖലയില്‍ ആദ്യമായി നടന്ന സംരംഭമാണ്. സമൂഹത്തെയും ആളുകളെയും രോഗത്തില്‍ നിന്ന് ആരോഗ്യത്തിലേക്ക് നയിക്കുക എന്ന റാക് ഹോസ്പിറ്റലിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടമാണിത്. അതിശയകരമായ ഒരു വിജയമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സമഗ്രവും പ്രതിരോധാത്മകവുമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ പ്രമേഹമെന്ന ആഗോള മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാമെന്ന് ഇത് വ്യക്തമായി സ്ഥാപിക്കുന്നു. റാക് ഡയബെറ്റിസ് ചാലഞ്ച് 2022ന്റെ ഫലങ്ങള്‍ പ്രമേഹത്തിന്റെ മൊത്തത്തിലുള്ള മാനേജ്മെന്റില്‍ ഒരു മള്‍ട്ടിഡിസിപ്ളിനറി സമീപനം സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ഒരു ജീവിത ശൈലി വികസിപ്പിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കും” -അദ്ദേഹം പറഞ്ഞു.
വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രമേഹം കൊറോണറി ആര്‍ട്ടറി ഡിസീസ് ഉള്‍പ്പെടെയുള്ള നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്ന് റാക് ഹോസ്പിറ്റലിലെ അറേബ്യന്‍ വെല്‍നസ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ മാനേജ്മെന്റ് ചീഫ് വെല്‍നസ് ഓഫീസര്‍ പ്രൊഫ. അഡ്രിയാന്‍ കെന്നഡി പറഞ്ഞു.
വെല്ലുവിളിയുടെ ഫലമായി, പങ്കെടുക്കുന്നവര്‍ ആരോഗ്യകരവും ഭാരം കുറഞ്ഞവരുമാണ്, ഉയര്‍ന്ന എച്ച്ബിഎ1സി മൂലമുണ്ടാകുന്ന വിവിധ ജീവന് അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ ഗണ്യമായി കുറഞ്ഞുവരുന്നു. പങ്കെടുത്ത എല്ലാവരുടെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഭാരം, ബിഎംഐ, ജീവിതശൈലി എന്നിവയിലെ പുരോഗതി എന്നിവ ചലഞ്ചിന്റെ തുടക്കത്തിലും അവസാനത്തിലും വിലയിരുത്തി. ഓരോ പങ്കാളിയുടെയും മൊത്തത്തിലുള്ള സൂചികയിലുള്ള പുരോഗതി വിലയിരുത്തുന്നതിനും വിജയികളെ തിരിച്ചറിയുന്നതിനും ഞഅഗ ഹോസ്പിറ്റല്‍ വികസിപ്പിച്ചെടുത്ത ആഗോള സമ്പ്രദായങ്ങള്‍ക്ക് അനുസൃതമായി ഒരു ഓട്ടോമേറ്റഡ് ഫോര്‍മുല ഉപയോഗിച്ചു.
റാക് ഡയബെറ്റിസ് ചാലഞ്ച് 2022ലെ കഴിഞ്ഞ 12 ആഴ്ചകളിലെ ഈ പ്രയാണം ഏറെ സാമൂഹിക പ്രസക്തമാണെന്ന് ഓവറോള്‍ ജേതാവായ
ബഹാവുദ്ദീന്‍ സയ്യിദ് പറഞ്ഞു. ”ഈ നിശ്ശബ്ദ കൊലയാളിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് യാത്ര ആരംഭിച്ചത്. കുടുംബത്തിന്റെ പിന്തുണയോടെ താന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തി. എല്ലാറ്റിനുമുപരിയായി, ശരീര വലുപ്പം കുറച്ചു. നിശ്ചിത സമയത്ത് ഭക്ഷണം, പച്ചക്കറികളുടെ അളവ് വര്‍ധിപ്പിച്ചു, ചോറും ഉരുളക്കിഴങ്ങും ബ്രെഡും കുറയ്ക്കുകയും രാത്രി 7 മണിക്ക് ശേഷം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു. ദിവസേന 35/40 മിനിറ്റ് നടത്തത്തിനൊപ്പം ഭക്ഷണക്രമത്തിലെ മാറ്റങ്ങളും കൈക്കൊള്ളേണ്ടി വന്നു. ഒരാളുടെ ദീര്‍ഘായുസ് വര്‍ധിപ്പിക്കുന്നതിന് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നാം പരിഗണിക്കേണ്ടതുണ്ട്. ഇത് ഒരു ആഗ്രഹം എന്നതിലുപരി നിര്‍ബന്ധമാണ്. ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കുന്നതിനുള്ള ഒരു യാത്രയുടെ തുടക്കം മാത്രമാണിത്” -ആശേഭരിതനായി അദ്ദേഹം പറഞ്ഞു.
ഫിസിക്കല്‍ വിഭാഗത്തിലെ വിജയിയായ സൈറ വസീം തന്റെ യാത്രയെ കുറിച്ച് അഭിപ്രായപ്പെട്ടതിങ്ങനെ: കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഒരു പ്രമേഹ രോഗിയാണ്. എന്നാല്‍, ഇതാദ്യമായാണ് എന്റെ എച്ച്ബിഎ1സി അതിന്റെ ആവശ്യമുള്ള പരിധിയില്‍ വരുന്നത്. അത് ശരിക്കും എന്നെ സംബന്ധിച്ച് വലിയ നേട്ടമാണ്. റാക് ഡയബെറ്റിസ് ചാലഞ്ച് കാരണമാണ് ഇതെല്ലാം സാധ്യമായത്. ഭക്ഷണ പദ്ധതികള്‍, വ്യായാമ മുറകള്‍, മറ്റ് കാര്യങ്ങള്‍ എന്നിവയില്‍ മാര്‍ഗനിര്‍ദേശം നല്കി എന്റെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇത് പ്രേരിപ്പിച്ചു. ചാലഞ്ചിന്റെ ഭാഗമായി നടത്തിയ പ്രതിവാര വെബിനാറുകള്‍ വളരെയധികം സഹായകമായിരുന്നു. പതിവ് നടത്തങ്ങള്‍ എന്റെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. പരിവര്‍ത്തനത്തിന്റെ ഈ യാത്രയിലേക്ക് എന്നെ നയിച്ചതിന് റാക് ഹോസ്പിറ്റലിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
വിജയികള്‍: ഫിസികല്‍ കാറ്റഗറി പുരുഷന്)- 1. ബഹാവുദ്ദീന്‍ സയ്യിദ്. 2. റിസ്വാന് റാഹത്ത്. 3. മൈക്കല്‍ ഫോര്‍മല്‍സ് മസ്കറിന.
ഫിസികല്‍ കാറ്റഗറി സ്ത്രീ: 1. സൈറ വസീം മാലിക്. 2. ലൂര്‍ദ് മാപോയ് ദിമൗനഹന്. 3. സപ്ന ജോഷി.
വെര്‍ച്വല്‍: 1. സിന്ധു ജോര്‍ജ് ബോസ്കോ. 2. സറീന ബീഗം. 3. പരംപ്രിത് കൗര്‍ ഹര്‍കിരത് സിംഗ്.
കോര്‍പറേറ്റ് കാറഗറി: 1. സ്റ്റെവിന്‍ റോക്ക്. 2. സഖര്‍ പോര്‍ട്ട്.