സലാല കെഎംസിസി അച്ചടക്ക നടപടി പിന്‍വലിച്ചു

സലാല: സലാല കെഎംസിസി കൗണ്‍സില്‍ യോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ നടപടിക്ക് വിധേയനായ മുന്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ കാച്ചിലോടിക്കെതിരെയുള്ള നടപടി പിന്‍വലിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന ഖേദ പ്രകടനം നടത്തി അദ്ദേഹം നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടി പിന്‍വലിച്ചത്. നാലു പതിറ്റാണ്ടായി സലാലയുടെ പൊതുഇടത്തില്‍ തീര്‍ത്തും സുധാര്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സലാല കെഎംസിസിയെന്നും, ജനാധിപത്യ രീതിയിലുള്ള ഏത് അഭിപ്രായ പ്രകടനങ്ങള്‍ക്കും സംഘടനയില്‍ എല്ലാ കാലത്തും അവസരമുണ്ടായിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ സംഘടനാ അച്ചടക്കം പാലിച്ചുകൊണ്ടു മുന്നോട്ടു പോകണമെന്നും എല്ലാ അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കണം എന്നും േനതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.