ഷാര്‍ജ എസ്‌കെഎസ്എസ്എഫ് തൃശ്ശൂര്‍ ജില്ലാ ഭാരവാഹികള്‍

 

അന്‍വര്‍ ബ്രഹ്മകുളം (പ്രസി.), നിസാം വാടാനപ്പള്ളി (ജന.സെക്ര.), അസീസ് ചൂലൂര്‍ (ട്രഷ.), സുഹൈല്‍ (ഓര്‍സെക്ര.)

ഷാര്‍ജ: ഷാര്‍ജ തൃശ്ശൂര്‍ ജില്ലാ എസ്‌കെഎസ്എസ്എഫ് 2022-’24 വര്‍ഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ ജില്ലാ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട് ഷാഫി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാര്‍ജ ദഅ്‌വാ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റര്‍ പ്രസിഡന്റ് അഹമ്മദ് സുലൈമാന്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ പയ്യനാട് നിരീക്ഷകനായ കൗണ്‍സില്‍ റിട്ടേണിംഗ് ഓഫീസര്‍ ഇബ്രാഹിം ഒ.കെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസാഖ് വളാഞ്ചേരി, സി.സി മൊയ്തു, അഷ്‌റഫ് ദേശമംഗലം, സംസ്ഥാന സെക്രട്ടറി ഹകീം, ഷാനവാസ്, ശാക്കിര്‍ ഫറോക്, റഫീഖ് തുളുവഞ്ചേരി പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: അന്‍വര്‍ ബ്രഹ്മകുളം (പ്രസി.), നിസാം വാടാനപ്പള്ളി (ജന.സെക്ര.), അസീസ് ചൂലൂര്‍ (ട്രഷ.), സുഹൈല്‍ (ഓര്‍സെക്ര.), സമീര്‍ വടക്കേക്കാട് (സീനിയര്‍ വൈ.പ്രസി), അസീസ് ചൂലൂര്‍ (ട്രഷ.), മുഹ്‌സിന്‍ സഫാരി, നുഫൈല്‍ പുത്തന്‍ചിറ, ഫൈസല്‍ കൊടുങ്ങല്ലൂര്‍ (വൈ.പ്രസി.), ഷമീര്‍.കെ.പി, മുസ്തഫ ചൂലൂര്‍, നിഷാദ്, മുഹമ്മദ് റബ്ബാനി (ജോ.സെക്ര.). റഫീഖ് കൈപ്പമംഗലം സ്വാഗതവും നിസാം വാടാനപ്പള്ളി നന്ദിയും പറഞ്ഞു.