പീസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

സുല്‍ത്വാനിയ പീസ് കോണ്‍ഫറന്‍സില്‍ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് സംസാരിക്കുന്നു

ദുബൈ: സുല്‍ത്വാനിയ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ സുല്‍ത്വാനിയ പീസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ദൈവം ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യാനിയോ അല്ലെന്നും, മെയ്യും മനസ്സും ശുദ്ധമാക്കുന്ന സജ്ജനങ്ങളില്‍ ഇടം പിടിച്ചതാണ് ദൈവമെന്നും മനസ്സിനെ വിമലീകരിക്കുന്നതിനെയാണ് ദൈവികതയെന്ന് പറയുന്നതെന്നും ശൈഖ് യൂസുഫ് സുല്‍ത്വാന്‍ ശാഹ് ഖാദിരിയുടെ നാലാമത് ഉറൂസിനോടനുബന്ധിച്ച് ഒരുക്കിയ സുല്‍ത്വാനിയ പീസ് കോണ്‍ഫറന്‍സില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് അനുഗ്രഹ ഭാഷണത്തില്‍ പറഞ്ഞു. ഫൗണ്ടേഷന്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അല്‍ ഐദറൂസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. യൂസുഫ് സുല്‍ത്വാന്റെ ജീവിതം വിശദീകരിച്ച് ഉസ്മാന്‍ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി. ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഫൗണ്ടേഷന്‍ കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ഡോ. അബ്ദുന്നാസിര്‍ മഹ്ബൂബി അധ്യക്ഷത വഹിച്ചു. മത്താര്‍ അഹ്മദ് സാഗര്‍ അല്‍ മര്‍റി, ബഷീര്‍ തിക്കോടി, എം.സി.എ നാസര്‍, ജലീല്‍, അരുണ്‍ പാറാട്ട്, അനൂപ് കീച്ചേരി, സിദ്ദീഖ് എം.കെ, അന്‍സാര്‍ കൊയിലാണ്ടി, അലി അസ്ഗര്‍ മഹ്ബൂബി, ശിഹാബുദ്ദീന്‍ സുല്‍ത്വാനി ആശംസ നേര്‍ന്നു. ഫൗണ്ടേഷന്‍ യുഎഇ ചാപ്റ്റര്‍ ജന.സെക്രട്ടറി ആരിഫ് സുല്‍ത്വാനി സ്വാഗതവും വൈസ് പ്രസിഡണ്ട് ഖാസിം മഹ്ബൂബി നന്ദിയും പറഞ്ഞു.