600 മീറ്റര്‍ ഓട്ടം: സുമയ്യ ബീവിക്ക് ഒന്നാം സ്ഥാനം

സുമയ്യ ബീവി

ചേറ്റുവ: വിദ്യാ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാന തലത്തില്‍ നടത്തിയ അത്‌ലറ്റിക് മീറ്റില്‍ 600 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ തൃശ്ശൂര്‍ ഒരുമനയൂര്‍ നാഷണല്‍ ഹുദ സെന്‍ട്രല്‍ സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനി സുമയ്യ ബീവി ഒന്നാം സ്ഥാനം നേടി. പ്രവാസിയും അജ്മാന്‍ ഗള്‍ഫ് പാര്‍ക്ക് ഫര്‍ണിച്ചര്‍ ഉടമയുമായ ഫൈസല്‍ ചേറ്റുവയുടെയും റഹീമയുടെയും മകളാണ്.
നവംബര്‍ 29, 30 തീയതികളില്‍ പഴയ ലക്കിടി മൗണ്ട് സീന കോളജ് ഗ്രൗണ്ടിലായിരുന്നു സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റ് നടന്നത്.